കെ.പി. അഹമ്മദ് മാസ്​റ്റർക്ക് നാടി​െൻറ യാത്രാമൊഴി

മേപ്പയൂർ: കഴിഞ്ഞ ദിവസം അന്തരിച്ച കെ.പി. അഹമ്മദ് മാസ്റ്റർക്ക് നാടി​െൻറ കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്. ദീർഘകാലം തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന പരേതനായ പെരിങ്ങാട്ട് മൊയ്തീൻ മാസ്റ്ററുടെ മകനായ കെ.പി. അഹമ്മദ് മാസ്റ്റർ പിതാവി​െൻറ പാത പിന്തുടർന്ന് തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായും മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറിയായും, മണ്ഡലം വൈസ് പ്രസിഡൻറായും നാടി​െൻറ സാമൂഹിക രാഷ്ട്രീയ മതരംഗങ്ങളിൽ സജീവമായ ഇടപെടൽ നടത്തി. കെ.എൻ.എം യൂനിറ്റ് പ്രസിഡൻറായും ദീർഘകാലം തുറയൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറായും പ്രവർത്തിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ മുസ്ലിം ലീഗി​െൻറ രാഷ്ട്രീയ വേദികളിലെ ഉജ്ജ്വല പ്രഭാഷകനായും ത​െൻറ കഴിവ് തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ അറബിക് അധ്യാപകരുടെ സംഘടനയായ കെ.എ.ടി.എഫ് രൂപവത്കരണത്തിൽ കൊളത്തൂർ ടി. മുഹമ്മദ് മൗലവിയോടൊപ്പം നിർണായക പങ്കുവഹിച്ച അേദ്ദഹം ദീർഘകാലം സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രസിഡൻറുമായി പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നേതാക്കന്മാരായിരുന്ന സി.എച്ച്. മുഹമ്മദ് കോയ, പി. സീതി ഹാജി, ശിഹാബ് തങ്ങൾ, ഇബ്രാഹിം സുലൈമാൻ സേട്ട്, ഇ. അഹമ്മദ് തുടങ്ങിയവരുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ത​െൻറ പിതാവ് മാനേജരായിരുന്ന പയ്യോളി സൗത്ത് മാപ്പിള എൽ.പി സ്കൂളിൽ അധ്യാപകനായാണ് ത​െൻറ ഔദ്യോഗിക ജീവിതം നയിച്ചിരുന്നത്. സർവകക്ഷി അനുശോചന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷരീഫ മണലുംപുറം അധ്യക്ഷത വഹിച്ചു. എസ്.കെ. അസ്സയിനാർ, യു.സി. ഷംസുദ്ദീൻ, കൊളത്തൂർ ടി. മുഹമ്മദ് മൗലവി, പി.ടി. അബ്ദുറഹിമാൻ, സി.എ. നൗഷാദ്, വി.വി. അമ്മത്, കട്ടിലേരി പോക്കർ ഹാജി, ബാലഗോപാലൻ, എൻ.പി. പത്മനാഭൻ, എം.പി. മനോജ്, പി.ടി. ശശി, ഭാസ്കരൻനായർ, സി.വി. ശശി, വാഴയിൽ കുഞ്ഞിരാമൻ, കൊടക്കാട് ശ്രീനിവാസൻ, ഹരീഷ് എടാടിയിൽ, സി.എ. അബൂബക്കർ, എം.ടി. അഷറഫ്, എ.കെ. അഷറഫ് എന്നിവർ സംസാരിച്ചു. ആദരസൂചകമായി ഉച്ചക്ക് 12 മുതൽ രണ്ടു വരെ പയ്യോളി അങ്ങാടിയിൽ ഹർത്താൽ ആചരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.