'അപരനെ ശത്രുവായി കരുതുന്ന സാഹചര്യം'

പേരാമ്പ്ര: അപരനെ ശത്രുവായി കരുതുകയും പരസ്പരം മത്സരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് വർത്തമാനകാലത്തുള്ളതെന്ന് സാഹിത്യകാരൻ കെ.പി. രാമനുണ്ണി. വിദ്യാരംഗം കലാ സാഹിത്യവേദി പേരാമ്പ്ര ഉപജില്ലാ സർഗോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർഗാത്മകത മനുഷ്യനന്മയുടെയും മാനവികതയുടെയും മുഖമുദ്രയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾതലങ്ങളിൽ നിന്ന് ഏഴ് ശിൽപശാലകളിലായി 700 ലധികം വിദ്യാർഥികൾ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഗംഗാധരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ സുനിൽകുമാർ അരിക്കാം വീട്ടിൽ ഉപഹാരം നൽകി. രചന മത്സരവിജയികളായ അധ്യാപകർക്ക് വി. ആലിസ് മാത്യു സമ്മാനം നൽകി. ബി.പി.ഒ കെ. ശ്രീധരൻ, കെ.കെ. വിനോദ് കുമാർ, എം. സുഭാഷ്, കെ. ഷാജിമ, കെ. ജിഷി, കെ. ശ്രീജിത്, ഇ. ഷാഹി എന്നിവർ സംസാരിച്ചു. കോഒാഡിനേറ്റർ വി.എം. അഷ്റഫ് സ്വാഗതവും പ്രധാനധ്യാപകൻ പി.എം. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു. സാഹിത്യകാരനൊപ്പം കാവ്യ നിർമാണം, കാഥിക​െൻറ പണിപ്പുര, ഭാവാഭിനയം, നാട്ടരങ്ങ്, ആസ്വാദനം വർണം ചിത്രകല, കാവ്യ മഞ്ജരി എന്നീ ശിൽപശാലകളിൽനിന്ന് മികവു തെളിയിച്ചവരെ ജില്ലാതല ശിൽപശാലയിലേക്ക് തെരഞ്ഞെടുത്തു. ജി. രവി, പി.പി. ഏലിയാസ്, ബക്കർ കല്ലാട്, സത്യൻ മുദ്ര, വിനോദ് പാലങ്ങാട്, ബിജു അരിക്കുളം, സുരേഷ് ആമ്പ്ര എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.