കോടിക്കൽ റോഡും പാടേ തകർന്നു

നന്തിബസാർ: നിരന്തരം വാഹനങ്ങൾ പോകുന്ന കോടിക്കൽ റോഡും തകർന്നതോടെ തീരദേശയാത്രയും ദുഷ്കരമാകുന്നു. റോഡിൽ നിറയെ കുഴികൾ കാരണം യാത്രക്കാരുടെ നടുവൊടിയുന്ന അവസ്ഥയാണ്. റോഡിൽ വെള്ളമൊഴുകാൻ ഓടകളില്ലാത്തതും, വൃക്ഷങ്ങളിലെ വെള്ളം ശക്തിയോടെ വീഴുന്നതും കാരണമാണ് തകരാൻ കാരണം. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവുകാഴ്ചയാണ്. കൊയിലാണ്ടിയിൽനിന്ന് ഈ വഴി മൂന്ന് ബസുകൾ ഒാടിയിരുന്നിടത്ത് ഇപ്പോൾ രണ്ടു ബസുകളേയൂള്ളൂ. ഓടിക്കാൻ ഡ്രൈവറെ കിട്ടാനില്ലെന്ന കാരണം പറഞ്ഞ് ബസുകൾ ട്രിപ്പുകൾ മുടക്കുകയാണ്. ഓട്ടോറിക്ഷകൾക്കും ഈ വഴി വരാൻ മടിയാണ്. തിക്കോടി ബിച്ചു, തെക്കേക്കടപ്പുറം, കോടിക്കൽ, പള്ളിവാതുക്കൽ, നാരങ്ങോളികുളം എന്നിവിടങ്ങളിലുള്ള യാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.