ചരിത്രപാഠങ്ങൾ തമസ്കരിക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിയണം -കെ.എൻ.എം നടുവണ്ണൂർ: രാജ്യത്തിെൻറ ചരിത്രപാഠങ്ങൾ തിരുത്തിയെഴുതിയും നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര സ്മാരകങ്ങളെ അന്യവത്കരിച്ചുകൊണ്ടും നടക്കുന്ന ഗൂഢതന്ത്രങ്ങൾ രാജ്യസ്നേഹികൾ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി നടുവണ്ണൂരിൽ സംഘടിപ്പിച്ച മാധ്യമ സെമിനാർ അഭിപ്രായപ്പെട്ടു. കെ.എൻ.എം പേരാമ്പ്ര മണ്ഡലം സംഘടിപ്പിച്ച സെമിനാർ ജില്ല ചെയർമാൻ വി.പി. അബ്ദുസലാം ഉദ്ഘാടനം ചെയ്തു. വി.പി. മുഹമ്മദ് ഉള്ള്യേരി അധ്യക്ഷത വഹിച്ചു. ന്യൂസ് കേരള എഡിറ്റർ നിസാർ ഒളവണ്ണ വിഷയം അവതരിപ്പിച്ചു. നടുവണ്ണൂർ പ്രസ്ഫോറം പ്രസിഡൻറ് ബാലകൃഷ്ണൻ വിഷ്ണോത്ത്, ഇല്ലത്ത് പ്രകാശൻ, ഗിരീഷ് വാകയാട്, സലീം നടുവണ്ണൂർ, എൻ.കെ. സാലിം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ.എൻ.എം മണ്ഡലം ചെയർമാൻ ഇബ്രാഹിം ഫാറൂഖി, കൺവീനർ എം.ടി. അബ്ദുറസാഖ്, പി. കുഞ്ഞുമൊയ്തീൻ, സി.എം. അബ്ദുറഹിമാൻ, പി.സി. അസൈനാർ കായണ്ണ, നൗഷാദ് നടുവണ്ണൂർ, മുനവ്വർ ആവള, പ്രഫ. അബ്ദുസലാം ആവള എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ ജീവന് ഭീഷണിയായി ഭീമൻ കടന്നൽക്കൂട് നടുവണ്ണൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഭീഷണിയായി ഭീമൻ കടന്നൽക്കൂട്. സ്കൂളിന് എതിർവശത്തുള്ള മാക്കാരി സ്റ്റോഴ്സിന് മുകളിലത്തെ നിലയുടെ ഭിത്തിയിലാണ് ഭീമൻ കടന്നൽക്കൂടുള്ളത്. സ്കൂളിന് മുൻവശത്തുള്ള കടകളിലാണ് നിരവധി വിദ്യാർഥികൾ രാവിലെയും ഉച്ചഭക്ഷണ സമയത്തും വൈകുന്നേരങ്ങളിലും പല സാധനങ്ങളും വാങ്ങിക്കാൻ എത്തുന്നത്. തൊട്ടടുത്തുതന്നെയുള്ള പിക്കപ്പ്, ഗുഡ്സ് സ്റ്റാൻഡിലുള്ള ഡ്രൈവർമാരും അങ്ങാടിയിലെ യാത്രക്കാരും കടന്നൽക്കൂടിെൻറ അപകട ഭീഷണിയിലാണ്. കടന്നൽക്കൂട് എത്രയും പെട്ടെന്ന് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.