കോഴിക്കോട്: സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിനുനേരെ ബോംബെറിഞ്ഞ േകസ് അഞ്ചാം മാസത്തിൽ അന്വേഷിക്കുന്നത് അഞ്ചാമത്തെ ഉദ്യോഗസ്ഥൻ. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫനാണ് ഇനി കേസ് അന്വേഷിക്കുക. നടക്കാവ് എസ്.െഎ സജീവൻ, അസി. കമീഷണർ ഇ.പി. പൃഥിരാജ്, കോഴിക്കോട് ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പി വിപിൻദാസ്, വയനാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി െക.െക. രാധാകൃഷ്ണൻ എന്നിവരാണ് ഇതിനകം കേസിൽ അന്വേഷണം നടത്തിയത്. ജൂൺ ആദ്യമായിരുന്നു സിപി.എമ്മിെൻറ ജില്ല ഒാഫിസായ കണ്ണൂർ റോഡ് മലബാർ ക്രിസ്ത്യൻ കോളജിനുസമീപത്തെ സി.എച്ച്. കണാരൻ മന്ദിരത്തിനുനേെര പുലർച്ച ഒരുമണിയോടെ ബോംബേറുണ്ടായത്. ജില്ല സെക്രട്ടറി പി. മോഹനൻ ഒാഫിസിലെത്തിയതിനു പിന്നാെലയായിരുന്നു ആക്രമണം. ഒാഫിസിന് കാര്യമായ കേടുപാടൊന്നും ഉണ്ടായില്ലെങ്കിലും ജില്ല സെക്രട്ടറിയെ വധിക്കുകയായിരുന്നു അക്രമി സംഘത്തിെൻറ ലക്ഷ്യമെന്ന് ഒാഫിസ് സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. നടക്കാവ് പൊലീസാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് അന്നത്തെ ജില്ല പൊലീസ് മേധാവി ജെ. ജയനാഥിെൻറ മേൽനോട്ടത്തിൽ അന്വേഷണത്തിന് അസി. കമീഷണർ ഇ.പി. പൃഥിരാജിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചു. സംഘം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. അതിനിടെ സംഭവം നടന്ന് ഒരാഴ്ചക്കുള്ളിൽ അന്വേഷണത്തിന് മേൽനോട്ടംവഹിച്ച കമീഷണർ െജ. ജയനാഥിെന തിരുവനന്തപുരത്തേക്ക് മാറ്റി. സി.പി.എം താൽപര്യത്തിനൊത്തുള്ള അന്വേഷണം നടത്താത്തതിനാലാണ് കമീഷണറെ മാറ്റിയതെന്ന് പരക്കെ ആക്ഷേപമുയർന്നു. തൊട്ടുപിന്നാലൊയണ് അന്വേഷണം ആഭ്യന്തരവകുപ്പ് ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വിപിൻദാസിനായിരുന്നു ചുമതല. ഇദ്ദേഹത്തെ പിന്നീട് സ്ഥലംമാറ്റി. ഇൗ ഒഴിവിലേക്ക് പുതിയ ഉദ്യോഗസ്ഥൻ എത്താത്തതോടെ അന്വേഷണം ക്രൈംബ്രാഞ്ച് വയനാട് ഡിവൈ.എസ്.പി െക.െക. രാധാകൃഷ്ണൻ ഏറ്റെടുത്തു. രണ്ടുമാസത്തിനുശേഷമാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായി ബിജു കെ. സ്റ്റീഫൻ എത്തുന്നതും അന്വേഷണം ഏൽക്കുന്നതും. അഞ്ചുമാസത്തിനിടെ കേസിൽ ആരെയും അറസ്റ്റുചെയ്തിട്ടില്ല. ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കേസിൽ സസ്പെൻഷനിലായ ബിജു കെ. സ്റ്റീഫൻ സേനയിൽ തിരിച്ചെത്തിയശേഷമുള്ള ആദ്യ നിയമനമാണിത്. തൃശൂർ റൂറലിൽ ക്രൈംഡിറ്റാച്ച്മെൻറ് ഡിവൈ.എസ്.പിയായിരിക്കെയാണ് ബിജു വിജിലൻസ് കേസ് വന്ന് സസ്പെൻഷനിലായത്. -സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.