നഗരമേഖലയിൽ ആരോഗ്യ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ജില്ലതല സമിതി കോഴിക്കോട്: ആർദ്രം പദ്ധതിയുടെ ഭാഗമായി നഗരമേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലതല സമിതി രൂപവത്കരിക്കാൻ ജില്ലകലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. നിലവിൽ ആരോഗ്യ വകുപ്പ്, കോർപറേഷൻ, ഐ.സി.ഡി.എസ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ കീഴിൽ വ്യത്യസ്ത സ്ഥാപനങ്ങളിലെ ജീവനക്കാർ ആരോഗ്യ പ്രവർത്തനങ്ങൾ നിർവഹിക്കുന്നുണ്ടെങ്കിലും ഇവയുടെ ഏകോപനം സാധ്യമായിരുന്നില്ല. ഇതിന് പരിഹാരമായാണ് നഗരത്തിലും ജില്ല തലത്തിലും ഏകോപന സമിതികൾ രൂപവത്കരിക്കുന്നത്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം. പ്രാഥമിക ആരോഗ്യ സേവനങ്ങൾ നഗരത്തിലെ എല്ലാ ജനങ്ങൾക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും സേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുകയും നഗരമേഖലയിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുകയുമാണ് ലക്ഷ്യം. ആരോഗ്യവകുപ്പിെൻറയും കോർപറേഷെൻറയും ആരോഗ്യസ്ഥാപനങ്ങൾ രണ്ട് ബ്ലോക്കുകളായി തിരിച്ച് സിറ്റി ലെവൽ ഏകോപനസമിതിയും ജില്ലതല ഏകോപന സമിതിയും രൂപവത്കരിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടിനു കീഴിൽ സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി, യു.പി.എച്ച്.സി വെളിയഞ്ചേരിപാടം, യു.എച്ച്.സി മാങ്കാവ്, യു.പി.എച്ച്.സി പൊന്നംകോട്, യു.എച്ച്.സി പന്നിയങ്കര, സി.എച്ച്.സി ചെറുവണ്ണൂർ, പി.എച്ച്.സി നല്ലളം, പി.എച്ച്.സി ബേപ്പൂർ എന്നിവ ചേർന്ന് ഒരു ബ്ലോക്കും കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടിനു കീഴിൽ യു.എച്ച്.സി പുതിയാപ്പ, യു.എച്ച്.സി വെസ്റ്റ്ഹിൽ, ഗവ. ജനറൽ ആശുപത്രി, യു.പി.എച്ച്.സി കുണ്ടുപറമ്പ്, ജി.ആർ.ഡി വെള്ളിമാട്കുന്ന്, ഐ.എം.സി.എച്ച് പി.പി യൂനിറ്റ്, യു.എച്ച്.സി വെള്ളയിൽ, യു.എച്ച്.സി പള്ളിക്കണ്ടി എന്നിവ ചേർന്ന് ഒരു ബ്ലോക്കും ആണ് രൂപവത്കരിക്കുക. രണ്ട് ബ്ലോക്കുകളിലും ആരോഗ്യ പ്രവർത്തനങ്ങളുടെ അവലോകനം മാസത്തിൽ നടത്തുവാനും തീരുമാനിച്ചു. രണ്ട് ബ്ലോക്കുകളുടെയുംകൂടി അവലോകനം നടത്തുന്നതിന് ജില്ലകലക്ടറുടെ നേതൃത്വത്തിൽ ജില്ലതല ഏകോപന സമിതിയും കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി ചെയർമാെൻറ നേതൃത്വത്തിൽ സിറ്റി ലെവൽ ഏകോപന സമിതിയും രൂപവത്കരിക്കും. ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ, ആരോഗ്യ കേരളം ജില്ല േപ്രാഗ്രാം മാനേജർ ഡോ. ബിജോയ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.