കോഴിക്കോട്: ജില്ല ജയിൽ ഉൽപന്നങ്ങളുടെ നവീകരിച്ച വിൽപന കൗണ്ടർ പുതിയറ കോംട്രസ്റ്റ് ജങ്ഷനിൽ തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും. ഇതോടൊപ്പം 'ഷെയർമീൽ' അന്നദാന പദ്ധതിക്കും തുടക്കമാകും. രാവിലെ 10ന് കലക്ടർ യു.വി. ജോസ് ഉദ്ഘാടനം നിർവഹിക്കും. ഫുഡ് ഫോർ ഫ്രീഡം േഷാപ് (എഫ്.എഫ്.എഫ് േഷാപ്പി) എന്നാണ് കൗണ്ടറിെൻറ പേര്. ജയിലിൽ നിർമിക്കുന്ന ചപ്പാത്തിക്കൊപ്പം, ചിക്കൻകറി, മുട്ടക്കറി, പച്ചക്കറി എന്നിവയും വിൽപനക്കുണ്ടാവും. മാത്രമല്ല ജയിലിൽ നിർമിച്ച സിമൻറ് പൂച്ചട്ടികൾ, ഫിനോയിൽ, സോപ്പ്പൊടി, കാർ വാഷ്, ഡിഷ് വാഷ്, പേപ്പർ കാരി ബാഗ് എന്നിവയും കുറഞ്ഞവിലയിൽ കിട്ടും. കൂടാതെ, ജലസേചന വകുപ്പിെൻറ 'ഹില്ലി അക്വാ' കുടിവെള്ളം പത്തുരൂപ നിരക്കിലും ലഭിക്കും. മറ്റു ജയിലുകളിൽ നിർമിക്കുന്ന കരകൗശല വസ്തുക്കളും ഭാവിയിൽ ലഭ്യമാക്കും. 'ഷെയർമീൽ' പദ്ധതി ഭക്ഷണത്തിനു വകയില്ലാതെ നഗരത്തിൽ അലയുന്നവരെ ലക്ഷ്യമിട്ടുള്ളതാണ്. 25 രൂപയുടെ 'ഷെയർമീൽ' കൂപ്പൺ കൗണ്ടറിൽനിന്നുവാങ്ങി സമീപത്തെ ബോർഡിൽ പതിച്ചുവെക്കുകയാണ് വേണ്ടത്. ഭക്ഷണത്തിന് പണമില്ലാത്ത ആർക്കും ഇൗ കൂപ്പൺ എടുത്ത് കൗണ്ടറിൽ നൽകിയാൽ അഞ്ച് ചപ്പാത്തിയും മുട്ടക്കറി അല്ലെങ്കിൽ പച്ചക്കറി എന്നിവ ലഭിക്കും. താൻ ആർക്കാണ് അന്നദാനം നടത്തിയത് എന്ന് ദാതാവിനോ ആരാണ് ഭക്ഷണം ദാനമായി നൽകിയത് എന്ന് ഭക്ഷണംകഴിച്ച ആൾക്കോ അറിയില്ല എന്നതാണ് പദ്ധതിയുടെ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.