കാമ്പസ് വിങ് ധർണ നടത്തി കോഴിക്കോട്: കാമ്പസുകളിൽ കഞ്ചാവ് വ്യാപനത്തിന് പിന്നിൽ സംഘടിത മാഫിയബന്ധം അന്വേഷിക്കണെമന്നും ബലഹീനമായ സർക്കാർ നിയമങ്ങൾ പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിങ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ മാനാഞ്ചിറയിൽ വിദ്യാർഥികളുടെ ധർണ നടത്തി. പബ്ലിക് ലൈബ്രറിക്ക് സമീപം മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.പി. കുഞ്ഞിമൂസ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിങ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യ പ്രഭാഷണം നടത്തി. കാമ്പസ് വിങ് സംസ്ഥാന വൈസ് ചെയർമാൻ റിയാസ് വെളിമുക്ക് അധ്യക്ഷത വഹിച്ചു. മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, സുബൈർ മാസ്റ്റർ, ഒ.പി.എം അഷ്റഫ്, ഷാദി ഷബീബ്, ജുനൈദ് മൂർക്കനാട്, ഖയ്യൂം കടമ്പോട്, ഷബിൻ മുഹമ്മദ്, കാമ്പസ് വിങ് ചെയർമാൻ ഇസ്ഹാഖ് ഖിളർ, സിറാജ് ഇരിങ്ങല്ലൂർ എന്നിവർ സംസാരിച്ചു. കാപസ് വിങ് സംസ്ഥാന ജനറൽ കൺവീനർ പി.സി. മുഹമ്മദ് റഈസ് സ്വാഗതവും ട്രഷറർ സി.കെ. അനീസ് നന്ദിയും പറഞ്ഞു. photo ab
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.