'സർക്കാറും മില്ലുടമകളും ചേർന്ന് നെല്ല് കർഷകരെ പന്താടുന്നു' കോഴിക്കോട്: നെല്ലു കർഷകരെ വെച്ച് പന്താടുന്ന സമീപനം സർക്കാറും മില്ലുടമകളും അവസാനിപ്പിക്കണമെന്നും നാലു കിലോ തൂക്കത്തിെൻറ പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാർ തയാറാവണമെന്നും സ്വതന്ത്രകർഷക സംഘം സംസ്ഥാന പ്രസിഡൻറ് കുറുക്കോളി മൊയ്തീൻ ആവശ്യപ്പെട്ടു. നെല്ലു സംഭരണം ഒരു കേന്ദ്ര പദ്ധതിയാണെന്ന് കരുതി 68 കിലോയുടെ കാര്യത്തിൽ കടുംപിടിത്തം വേണ്ടതില്ല. കേന്ദ്രം നിശ്ചയിച്ച നെല്ലിെൻറ വില 13.60 പ്രകാരമാണ് എന്നാൽ, കേരളത്തിൽ കഴിഞ്ഞ സർക്കാർ 21.50 രൂപവെച്ചാണ് സംഭരിച്ചത്. അതു തുടർന്നുവരുന്നു എന്നതു പോലെ തൂക്കത്തിെൻറ കാര്യത്തിലും വ്യത്യാസമുണ്ടാക്കുന്നതിൽ പ്രശ്നമില്ല. അടിയന്തരമായി പഠനസമിതിയുടെ റിപ്പോർട്ട് വെളിപ്പെടുത്തി അതു മാനദണ്ഡമാക്കണമെന്നും കുറുക്കോളി മൊയ്തീൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.