കോഴിക്കോട്: ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന നൂറു കലാകാരന്മാരുടെ ചിത്ര-ശിൽപ പ്രദർശനം ശതചിത്ര ഡോക്യുമെൻററിയാകുന്നു. നൂറു കലാസൃഷ്ടികൾ പങ്കുവെക്കുന്ന വിഷയ വൈവിധ്യവും രചനാശൈലിയിലെ വ്യതിരിക്തതയും പുതിയ കലാപരീക്ഷണങ്ങളും ചർച്ചയാകുന്നു. പ്രമുഖ കലാകാരന്മാരും നിരൂപകരും സംസാരിക്കുന്നു. ചലച്ചിത്ര പ്രവർത്തകനായ ബി.എം. റാസിയാണ് സംവിധായകൻ. കാമറ എ. മുഹമ്മദ്. ആർട്ട്ഗാലറിയിൽ നടന്ന ചടങ്ങിൽ ഡോ. എം.കെ മുനീർ എം.എൽ.എ സ്വിച്ച് ഓൺ നിർവഹിച്ചു. ct51 ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന നൂറു കലാകാരൻമാരുടെ ചിത്ര-ശിൽപ പ്രദർശനം ശത ചിത്ര ആസ്പദമാക്കി ബി.എം. റാസി സംവിധാനം ചെയ്യുന്ന ഡോക്യുമെൻററിയുടെ സ്വിച്ച് ഓൺ എം.കെ. മുനീർ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.