കക്കോടി: സമയാസമയങ്ങളിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപണി നടത്താത്ത കരാറുകാരനെതിരെ ഗ്രാമപഞ്ചായത്ത് നോട്ടീസ്. തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് കക്കോടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാന പ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ബാബുപ്രസാദ് നോട്ടീസ് അയച്ചത്. ഒരു വർഷത്തെ കരാർ കാലാവധി അവസാനിക്കാനിരിക്കെയാണ് കൈപ്പറ്റിയ അമ്പതിനായിരം രൂപ തിരിച്ചുനൽകാനും കരാർ റദ്ദ് ചെയ്യുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ കാരണം കാണിക്കാനും നോട്ടീസ് നൽകിയത്. ഗ്രാമപഞ്ചായത്തിലെ മിക്ക തെരുവുവിളക്കുകളും കണ്ണടച്ചിട്ട് മാസങ്ങളായി. ജനങ്ങളും ജനപ്രതിനിധികളും പരാതി നൽകുകയല്ലാതെ അവയൊന്നും തെളിഞ്ഞില്ല. അറ്റകുറ്റപണി നടത്തിയാൽ അത് രേഖപ്പെടുത്തണമെന്നിരിക്കെ അവയുടെ വിവരങ്ങളൊന്നും പഞ്ചായത്ത് രജിസ്റ്റിൽ കരാറുകാരൻ രേഖപ്പെടുത്തിയിട്ടില്ല. പരാതിപ്പെടുേമ്പാൾ അവയെല്ലാം നന്നാക്കിയെന്നാണ് കരാറുകാരൻ പറയുന്നതെന്ന് ജനപ്രതിനിധികൾ പറയുന്നു. തെരുവുവിളക്കുകൾ കത്തിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഭാഗങ്ങളിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകൾ മാസങ്ങൾക്ക് മുേമ്പ പണി പൂർത്തിയാക്കിയതല്ലാതെ അതും നോക്കുകുത്തിയായിരിക്കുകയാണ്. ലൈറ്റിന് കെ.എസ്.ഇ.ബിയിൽ പണം അടച്ചിട്ട് മാസങ്ങളായതായി പഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രൻ പറഞ്ഞു. സാേങ്കതിക തടസ്സം ബാധിച്ച ലൈറ്റുകൾ എന്ന് തെളിയുമെന്ന് ആർക്കും പറയാനാവാത്ത അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.