കോഴിക്കോട്: വഴിയിൽ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾക്കെതിരെ െപാലീസ് സ്വമേധയാ കേസെടുത്തു. ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനുപിന്നാലെയാണ് നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. െഎ.പി.സി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. കോഴിക്കോട് വൈ.എം.സി.എ റോഡിൽ നിന്ന് മാവൂർ റോഡിലേക്ക് പോകുന്ന ഇടവഴിയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോക്കൊപ്പമുള്ള കുറിപ്പിലുള്ളത്. കള്ളിമുണ്ടും ഷർട്ടും ധരിച്ച ആൾക്കുപിന്നാലെ യുവതി പോകുന്നതിെൻറയും പിന്നീട് കടന്നുപിടിച്ചതിനു ശേഷം പ്രതി തിരിഞ്ഞോടുന്നതിെൻറയും ദൃശ്യമാണ് പ്രചരിക്കുന്നത്. ദൃശ്യത്തിൽനിന്ന് പ്രതിയുടെ മുഖം വ്യക്തമാകുന്ന ഫോേട്ടാ വീണ്ടെടുത്ത് ഇയാളെ കണ്ടെത്താനാണ് പൊലീസ് ശ്രമം. യുവതി ആരാണെന്ന് ചിത്രത്തിൽ വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.