വേങ്ങേരി: ഇടതുപക്ഷ -സാമൂഹിക -സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന മുസ്തഫ റഫീഖിെൻറ രണ്ടാം ചരമവാർഷികാചരണം വിവിധ പരിപാടികളോടെ ആരംഭിച്ചു. വാർഷികത്തോടനുബന്ധിച്ച് ഫിലിം ഫെസ്റ്റിവൽ, പാലിയേറ്റിവ് വളൻറിയർ പരിശീലനം, അനുസ്മരണ സമ്മേളനം, മുസ്തഫ റഫീഖ് മാനവപക്ഷ പുരസ്‌കാര സമർപ്പണം, നാടകം എന്നിവ നടക്കും. 24ന് സമാപ്പിക്കും. --21-ന് ചെഗുവേരയുടെ യാത്രാ വിവരണ ഡയറിക്കുറിപ്പുകൾ ആധാരമാക്കി രചിച്ച 'ദ മോട്ടോർ സൈക്കിൾ ഡയറീസ്' സിനിമ പ്രദർശിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഒറ്റാൽ, മിന്നാമിനുങ്ങ്, പേരറിയാത്തവർ എന്നീ സിനിമകളും പ്രദർശിപ്പിക്കും. 22ന് വേങ്ങേരിയിലെ അവയവദാന- സാന്ത്വന പരിപാലന സംഘടനയായ കനിവ് വേങ്ങേരിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് വളൻറിയർമാർക്കുള്ള പരിശീലനക്യാമ്പ് സംഘടിപ്പിക്കും. --24ന് വൈകീട്ട് നടക്കുന്ന അനുസ്മരണ സമ്മേളനം, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.