പന്തീരാങ്കാവ്: ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും പ്ലാവിൻതൈകൾ നട്ട് വളർത്തുന്ന വിഷൻ ഒളവണ്ണയുടെ പദ്ധതിക്ക് ഞായറാഴ്ച തുടക്കമാവും. എല്ലാ വീടുകളിലും വരിക്കച്ചക്കയുടെ തൈ നട്ട് തുടർ പരിചരണമൊരുക്കുന്നതാണ് പദ്ധതി. ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്നുള്ള ഗുണമേന്മയുള്ള പ്ലാവിൻ തൈകളാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ നാഗത്തുംപാടം വാർഡിലെ 400 വീടുകളിലാണ് വിതരണം. സന്നദ്ധ സംഘടനകൾ, എൻ.എസ്.എസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിഷൻ പ്രവർത്തകർ മുഴുവൻ വീടുകളിലുമെത്തി വിട്ടുകാരുടെ സഹകരണത്തോടെ തൈകൾ നടും. പിന്നീട് അഞ്ച് മാസത്തിനു ശേഷം എട്ടാം മാസത്തിലും തുടർ സന്ദർശനം നടത്തും. െതരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും. നാലുവർഷംകൊണ്ട് കായ്ക്കുന്നതാണ് പ്ലാവുകൾ. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും തൈകൾ നട്ട് പരിചരണത്തിന് തുടർ പദ്ധതി നടപ്പാക്കുമെന്ന് വിഷൻ പ്രവർത്തകർ പറഞ്ഞു. ഞായറാഴ്ച രാവിലെ 9.30ന് നാഗത്തും പാടത്ത് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. കമാൽ വരദൂർ മുഖ്യാതിഥിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.