പരസ്യ മദ്യപാനത്തിനും വിൽപനക്കുമെതിരെ നാട്ടുകാർ ധർണ നടത്തി അത്തോളി: വേളൂരിലെ പരസ്യ മദ്യപാനത്തിനും അനധികൃത മദ്യവിൽപനക്കുമെതിരെ പഞ്ചായത്ത് ഓഫിസിനു മുന്നിൽ നാട്ടുകാർ ധർണ നടത്തി. വേളൂർ പ്രതീക്ഷ െറസിഡൻറ്സ് അസോസിയേഷൻ, സ്നേഹസംഗമം സ്വയം സഹായസംഘം, കുടുംബശ്രീ യൂനിറ്റുകൾ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ധർണ സംഘടിപ്പിച്ചത്. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ആർ. അനിത അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ എ.എം വേലായുധൻ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മഠത്തിൽ, ഷീബ രാമചന്ദ്രൻ, മിനി അഴയിൽ, ആർ.കെ രവീന്ദ്രൻ, പി. ലോഹിതാക്ഷൻ, അബുബക്കർ, എ.എം. രാജു, വി.പി. സുദർശൻ, വി.കെ. സജിത്, പി.എം. രാജൻ, വി.പി. മനോജ്, എൻ. ശ്രീധരൻ എന്നിവർ സംസാരിച്ചു. atholi 88.jpg പരസ്യ മദ്യപാനത്തിനും അനധികൃത വിൽപനക്കുമെതിരെ നാട്ടുകാർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച ധർണ അത്തോളി പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.