അരക്കിണർ: റിലയൻസ് കമ്പനിയുടെ ഭീമൻ ടവർ നിർമിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി വന്ന മണ്ണുമാന്തിയന്ത്രം നാട്ടുകാർ തടഞ്ഞു. അരക്കിണർ മുണ്ടോപ്പാടം റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ടവർ നിർമാണം. വിവരമറിഞ്ഞെത്തിയ നാട്ടുകാർ കുഴിയെടുക്കൽ പ്രവൃത്തി തടഞ്ഞു. ഗത്യന്തരമില്ലാതെ ജെ.സി.ബി തിരിച്ചുപോയി. തേവർകണ്ടി പറമ്പ് ടി.കെ. റിജേഷ് എന്ന കുട്ടെൻറ ഉടമസ്ഥതയിലുള്ള പറമ്പിലാണ് ടവർ നിർമാണം. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ഈ സ്ഥലത്ത് ഒരു നിലക്കും ടവർ നിർമാണം അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം ഇതിനെതിരെ ആക്ഷൻ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. ഇന്ന് സർവകക്ഷി ബഹുജന കൺവെൻഷൻ നടക്കും. മേയർ, കലക്ടർ തുടങ്ങിയവർക്കൊക്കെ പരാതി കൊടുത്തിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധം അറിഞ്ഞ് കൗൺസിലർമാരായ പി.കെ. ഷാനിയ, പേരോത്ത് പ്രകാശൻ എന്നിവരും എത്തി. പി. ബാവ, ദയാനന്ദൻ, വടക്കൻ സക്കീർ, ജനീഷ്, മുരളി, ആത്വിഫ്, ഷിഹാബ്, അൽത്താഫ്, ഷഹീർ, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ സംഘടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.