ഭവന അറ്റകുറ്റപ്പണി ധനസഹായ പദ്ധതി: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: 2017-18 സാമ്പത്തിക വർഷത്തിൽ ഫിഷറീസ് വകുപ്പ് മുഖാന്തരം നടപ്പാക്കുന്ന ഭവന അറ്റകുറ്റപ്പണി ധനസഹായ പദ്ധതിയുടെ ഗവൺമ​െൻറ് േക്വാട്ടയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ മത്സ്യത്തൊഴിലാളികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അപേക്ഷകർക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുണ്ടാകണം, പ്രായം 18നും 60നും ഇടയിൽ. പുനരുദ്ധാരണം വഴി വാസയോഗ്യമാക്കാൻ കഴിയുന്ന വീട് ഉണ്ടാകണം. അപേക്ഷകരുടെ വീടുകൾ അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ അഞ്ചോ അതിൽ കൂടുതലോ വർഷം പഴക്കമുള്ളതായിരിക്കണം. അപേക്ഷകൾ ഒക്ടോബർ 31ന് വൈകീട്ട് നാലു മണിക്ക് മുമ്പായി കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ലഭിക്കണം. അപേക്ഷയിൽ പറഞ്ഞിട്ടുള്ള എല്ലാ രേഖകളും ഹാജരാക്കണം. അപേക്ഷഫോറം കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫസിൽനിന്നും ബേപ്പൂർ, കൊയിലാണ്ടി, വടകര മത്സ്യഭവനുകളിൽനിന്നും ലഭിക്കും. ഫോൺ: 0495- 2383780.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.