ഓട്ടോറിക്ഷക്ക്​ തീവെച്ചു

പാറക്കടവ്: മുടവന്തേരി പാറക്കടവ് പാലത്തിനു സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ചു. ഈറ്റേൻറവിട റിനീഷി​െൻറ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് തീവെച്ച് നശിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് സംഭവം. റിനീഷി​െൻറ ബന്ധു കൊയിലോത്ത് സജീവ​െൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയവർ തീയണച്ചെങ്കിലും ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചിരുന്നു. വീടിനും നാശമുണ്ടായി. സംഭവത്തിൽ പ്രതിഷേധിച്ച് പാറക്കടവിൽ രാവിലെ മുതൽ വൈകീട്ട് ആറുമണി വരെ ഓട്ടോറിക്ഷകൾ പണിമുടക്കി. സംയുക്ത ഓട്ടോ തൊഴിലാളി യൂനിയൻ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യൂനിയൻ എം.സി. മനോജൻ, കെ.പി. കുമാരൻ, പി.ആർ. രവീന്ദ്രൻ, കെ. ഇസ്മായിൽ, അശോകൻ, കെ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ഡിവൈ.എസ്.പി വി.കെ. രാജു, സി.ഐ ജോഷി ജോസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാദാപുരം പൊലീസ് കേസെടുത്തു. ബേക്കറിയിൽനിന്ന് വാങ്ങിയ കടലമിഠായിയിൽ പുഴുവും ചിലന്തിവലയുമെന്ന് പരാതി നാദാപുരം: ടൗണിലെ എം.ആർ.എ ബേക്കറിയിൽനിന്നു വാങ്ങിയ കടലമിഠായി പാക്കറ്റിൽനിന്ന് പുഴുവും ചിലന്തിവലയും ലഭിച്ചതായി നാദാപുരം പൊലീസിൽ പരാതി. പാറക്കടവ് താനക്കോട്ടൂർ സ്വദേശി പറയറാട്ട് അഷ്റഫാണ് നാദാപുരം പൊലീസിൽ പരാതി നൽകിയത്. ബുധനാഴ്ച എം.ആർ.എ ബേക്കറിയിൽനിന്ന് വാങ്ങിയ കവർചെയ്ത കടലമിഠായിയുടെ പാക്കറ്റ് പൊളിച്ചപ്പോഴാണ് ചത്തപുഴുവിനെയും ചിലന്തിവലയും കണ്ടത്. ഇതി​െൻറ വിഡിയോയും പരാതിയോടൊപ്പം പൊലീസിന് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.