കാർഷിക കടങ്ങൾ എഴുതിത്തള്ളണം

കുറ്റ്യാടി: പെട്രോളിയം ഉൽപന്നങ്ങളുടെ വിൽപനയിൽനിന്ന് ലഭിക്കുന്ന നികുതിയുപയോഗിച്ച് പാവപ്പെട്ട കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും കാട്ടുമൃഗശല്യം കൊണ്ട് പൊറുതിമുട്ടുന്ന കർഷകരെ രക്ഷിക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും കുറ്റ്യാടി മേഖല അഗ്രികൾചർ മാർക്കറ്റിങ് സഹകരണ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന കുറ്റ്യാടി മേഖല മലയോര കർഷക സെമിനാർ ആവശ്യപ്പെട്ടു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. സതി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ജോൺ പൂതക്കുഴി അധ്യക്ഷത വഹിച്ചു. 102 വയസ്സായ കുടിയേറ്റ കർഷകൻ പി.ജെ. ജോസഫ് കാത്തിരത്തിങ്കലിനെ ആദരിച്ചു. മരുതോങ്കര ഫൊറോന പള്ളി വികാരി റവ. ഡോ. ജോസഫ് കളരിക്കൽ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഒാഫിസർമാരായ വി.വി. വിജീഷ്, കെ. ബാബു എന്നിവർ ക്ലാസുകളെടുത്തു. സി.പി. ബാബുരാജ്, ബോബി മൂക്കൻതോട്ടം, ബിബി പാറയ്ക്കൽ, ബീന ആലയ്ക്കൽ, ജോർജ് കട്ടക്കയം, സി.എൻ. രവീന്ദ്രൻ, പി.ടി. വാസുദേവൻ, കേളോത്ത് കുഞ്ഞമ്മദ്കുട്ടി, ജമാൽ കോരേങ്കാട്ട്, സി.എച്ച്. മൊയ്തു, പി.ടി. േജാസ്, കെ.സി. സൈനുദ്ദീൻ, മത്തായി പൂതക്കുഴി, ഫിലിപ്പ് കണ്ടത്തിൽ, ജോബി വാരാപ്പള്ളി, സെബാസ്റ്റ്യൻ കാത്തിരത്തുങ്കൽ, സി. ജയേഷ്, വള്ളിൽ അബ്ദുല്ല, സണ്ണി ഞെഴുകുംകാട്ടിൽ, ഗംഗാധരൻ പട്യാട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.