സൂര്യനുകീ‍ഴിലുള്ള എല്ലാത്തിലും തീര്‍പ്പുണ്ടാക്കുന്നത് കോടതിയാണെന്ന് ധരിക്കരുത് ^സ്പീക്കർ

സൂര്യനുകീ‍ഴിലുള്ള എല്ലാത്തിലും തീര്‍പ്പുണ്ടാക്കുന്നത് കോടതിയാണെന്ന് ധരിക്കരുത് -സ്പീക്കർ തിരുവനന്തപുരം: സൂര്യനുകീ‍ഴിലുള്ള എല്ലാത്തിലും തീര്‍പ്പുണ്ടാക്കുന്നത് കോടതിയാണെന്ന് ധരിക്കരുതെന്നാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമനിര്‍മാണ സഭകള്‍ക്ക് കോടതിയെക്കാള്‍ അധികാരമുണ്ടെന്നത് മറക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കലാലയങ്ങളില്‍ രാഷ്ട്രീയം വേെണ്ടന്ന് ആവര്‍ത്തിച്ച് ഹൈേകാടതിയുടെ നിലപാടിനോടുള്ള പ്രതികരണമെന്ന നിലയിലാണ് സ്പീക്കർ പ്രതികരിച്ചത്. പൊന്നാനി എം.ഇ.എസ് കോളജ് സമര്‍പ്പിച്ച പൊലീസ് സംരക്ഷണം തേടിയുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെ, സമരം നടത്തണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് മറൈന്‍ ഡ്രൈവിലും സുഭാഷ് പാര്‍ക്കിലും നടത്താമെന്നുമാണ് ഹൈകോടതി പറഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.