എരഞ്ഞിപ്പാലം: കലക്ടറേറ്റിനു മുന്നിൽ പത്തു ദിവസമായി ദലിത് വിഭാഗക്കാരൻ നടത്തുന്ന സമരം തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ച് പിന്നാക്ക സമുദായ സംഘടന 'തിരിഞ്ഞു നിൽപ് സമരം' നടത്തി. 22 വർഷമായി താൽക്കാലിക ജീവനക്കാരനായിരുന്ന കാരപ്പറമ്പ് ഗാന്ധി കോളനിയിലെ കെ.യു. ശശിധരെന മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പിരിച്ചുവിട്ടതിനെതിരെയാണ് കേരള സാംബവർ സൊസൈറ്റി ജില്ല കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ശശിധരെൻറ അനിശ്ചിതകാല സത്യഗ്രഹ സമരം ഭരണകൂടവും വകുപ്പുകളും കണ്ടില്ലെന്ന് നടിക്കുകയാെണന്ന് സമരം ഉദ്ഘാടനം ചെയ്ത് കേരള സാംബവർ സൊസൈറ്റി സംസ്ഥാന സെക്രട്ടറി സതീഷ് പാറന്നൂർ പറഞ്ഞു. ശശിധരൻ അടക്കം മുഴുവൻ പേർക്കും പുനർ നിയമനം നൽകിയില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് സതീഷ് പാറന്നൂർ പറഞ്ഞു. ജില്ല പ്രസിഡൻറ് കെ.യു. വേലായുധൻ അധ്യക്ഷത വഹിച്ചു. പി.ബി. ശ്രീധരൻ, എം. ശ്രീനിവാസൻ, എ. സച്ചിദാനന്ദൻ, പി. മോഹനൻ, കെ.എസ്.എസ് വനിത സമാജം ജില്ല സെക്രട്ടറി സി. സിന്ധു, രാധ കാട്ടുവയൽ, എം. വനജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.