വീടിന്​ തീപിടിച്ചു: നാലു ലക്ഷത്തി​െൻറ നഷ്​ടം

കോഴിക്കോട്: കോൺക്രീറ്റ് വീടിനകത്ത് തീ പടർന്ന് വസ്ത്രങ്ങളും ഇലക്ട്രോണിക്ക് ഉപകരണങ്ങളും കത്തിനശിച്ചു. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പന്നിയങ്കര -പയ്യാനക്കൽ കുഞ്ഞിക്കോയ റോഡിൽ മാണിയാടത്ത് പറമ്പിലെ ഇമ്പിച്ചി ഫാത്തിമബിയുടെ വീടിനാണ് വെള്ളിയാഴ്ച രാവിലെ 6.45 ഓടെ തീ പടർന്നത്. കട്ടിൽ, അലമാര, സൂട്ട് കേസ്, മേശ, വസ്ത്രങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, ഇലക്ട്രിക്ക് ഉപകരണങ്ങൾ, വയറിങ് തുടങ്ങിയവ അഗ്നിക്കിരയായി. വീട്ടിനകത്തുണ്ടായിരുന്നവർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മീഞ്ചന്ത ഫയർ സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാറി​െൻറ നേതൃത്വത്തിൽ രണ്ട് ഫയർ യൂനിറ്റ് എത്തിയിരുന്നു. സംഭവസ്ഥലത്തേക്ക് ഫയർ എഞ്ചിൻ കടന്നു ചെല്ലാത്തതിനാൽ സമീപത്തെ കിണറ്റിൽനിന്നും വെള്ളം കോരി ഒഴിച്ചാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.