കൽപറ്റ: ''നഷ്ടപ്പെട്ട ആ മണിക്കൂറുകൾക്ക് ഒരു ജീവെൻറ വിലയായിരുന്നു. ആ മണിക്കൂറുകൾ വൈകാതിരുന്നെങ്കിൽ ഒരുപക്ഷേ ബത്തേരി ഡോൺബോസ്കോ കോളജിലെ ബി.കോം അവസാന വർഷ വിദ്യാർഥിയായ ഷാമിൽ എന്ന 21കാരൻ ജീവനോടെയുണ്ടാകുമായിരുന്നു.'' -വാര്യാട്ട് വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തിന് ദൃക്സാക്ഷിയാവുകയും പരിക്കേറ്റ ഷാമിലിനെ കോഴിക്കോേട്ടക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതുവരെ ഒപ്പമുണ്ടാകുകയും ചെയ്ത ഡോ. നൗഷാദ് പള്ളിയാലിെൻറ വാക്കുകളാണിത്. ബുധനാഴ്ച രാത്രി ബത്തേരിയിൽനിന്ന് കൽപറ്റയിലേക്ക് സുഹൃത്ത് ജമാലിനൊപ്പം കാറിൽ വരുമ്പോഴാണ് 10.50ഒാടെ വാര്യാട്ട് കാറും ലോറിയും തമ്മിലിടിച്ച് അപകടമുണ്ടാകുന്നത്. മൂന്നു മിനിറ്റിനുള്ളിൽ ഞങ്ങൾ അവിടെയെത്തി. പ്രാഥമിക ശുശ്രൂഷ നൽകാൻ കഴിയാത്ത നിലയിലായിരുന്നു കാർ കിടന്നിരുന്നത്. കിട്ടാവുന്ന നമ്പറിലെല്ലാം വിളിച്ചു. പൊലീസ്, ആശുപത്രി, ഫയർഫോഴ്സ് എല്ലാം. അപ്പോഴേക്കും ആളുകൾ കൂടി. ശ്വാസതടസം നീക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. എന്നാൽ, യുവാവിനെ പുറത്തെടുക്കാൻ തന്നെ ഒരുമണിക്കൂറോളം വേണ്ടുവന്നു. നാട്ടുകാർ തീവ്രമായി ശ്രമിച്ചുകൊണ്ടിരുന്നു. പിന്നീട് ഫയർഫോഴ്സെത്തി. എന്നാൽ, രക്ഷാപ്രവർത്തനം കണ്ട് ഞെട്ടിപ്പോയി. വടം കെട്ടി വലിച്ചും, ഹാമർകൊണ്ട് കാർ പൊളിച്ചുമൊക്കെയായിരുന്നു പുറത്തെക്കാൻ ശ്രമിച്ചത്. അതൊക്കെ യുവാവിെൻറ പരിക്ക് ഗുരുതരമാക്കുന്ന അവസ്ഥ. ഏറെ സമയമായിട്ടും ഒരു ആംബുലൻസ് പോലും സ്ഥലത്തെത്തിയില്ല. പുറത്തെടുത്ത് മറ്റൊരു കാറിലേക്ക് കയറ്റിയാണ് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കാറിന് പിറകെ തങ്ങളും കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു. അവിടെ അടിയന്തര ചികിത്സ നൽകുമ്പോഴേക്കും പൂർണസജ്ജമായ മൊബൈൽ ഐ.സി.യുവോടെയുള്ള ആംബുലൻസ് പെട്ടെന്ന് ഏർപ്പെടുത്താനായിരുന്നില്ല. വെൻറിലേറ്ററിലുള്ള രോഗിയെ കൊണ്ടുപോകാൻ ആ സംവിധാനമുള്ള ആംബുലൻസ് തന്നെ വേണ്ടിയിരുന്നു. അത് അവിടെനിന്നു തന്നെ ലഭ്യമാക്കി. ആശുപത്രിക്കാർ അവർക്ക് കഴിയുന്ന എല്ലാ സേവനവും ലഭ്യമാക്കി. എന്നാൽ, അപ്പോഴെല്ലാം സമയം ഒാടിെകാണ്ടേയിരുന്നു. കൂടെ പോകാൻ ഡോക്ടർമാരും ആംബുലൻസിൽ ഉണ്ടായിരുന്നില്ല. 10.50ഒാടെയുണ്ടായ അപകടത്തിനുശേഷം 12.30 കഴിഞ്ഞാണ് കൽപറ്റയിൽനിന്നും യുവാവിനെയും വഹിച്ചുള്ള ആംബുലൻസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. പിന്നെയും ഒാടിത്തീരാൻ മണിക്കൂറുകൾ. ബത്തേരി ഡോൺബോസ്കോ കോളജിലെ ബി.കോം അവസാന വർഷ വിദ്യാർഥിയായ ഷാമിൽ ബുധനാഴ്ച രാത്രി വാര്യാടുണ്ടായ വാഹനാപകടത്തിൽ മരിച്ചുവെന്നത് അപ്പോഴും ഉൾകൊള്ളാനായിരുന്നില്ല. സർക്കാർ മേഖലയിൽ പൂർണ സജ്ജമായ മൊബൈൽ ആംബുലൻസും ട്രോമാകെയർ യൂനിറ്റും കൈനാട്ടി കേന്ദ്രീകരിച്ച് ഒരുക്കിയില്ലെങ്കിൽ ഇനിയും ആളുകൾ മരിച്ചുകൊണ്ടേയിരിക്കുമെന്ന യാഥാർഥ്യമാണ് ഇന്ന് നേരിടുന്നതെന്ന് കൽപറ്റയിൽ ഡെൻറൽ ക്ലിനിക്ക് നടത്തുന്ന ഡോ. നൗഷാദ് പള്ളിയാൽ പറഞ്ഞു. FRIWDL18 dr. noushad palliyal FRIWDL21 NEWS slug1 FRIWDL22 NEWS slug2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.