ബാലുശ്ശേരി: കിനാലൂരിലെ നിർദിഷ്ട ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ കെട്ടിടം നിർമിക്കാനുള്ള അനുമതി റദ്ദാക്കാൻ പനങ്ങാട് ഗ്രാമപഞ്ചായത്ത് തീരുമാനം. കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിൽ മലബാർ എൻവിറോവിഷൻ എന്ന സ്വകാര്യ കമ്പനിക്ക് ആശുപത്രി മാലിന്യം സംസ്കരിക്കാനുള്ള കെട്ടിടം നിർമിക്കാൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നൽകിയ അനുമതി റദ്ദ് ചെയ്യാനാണ് കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്തിെൻറ അടിയന്തരയോഗം െഎകകണ്ഠ്യേന തീരുമാനിച്ചത്. മലബാറിലെ അഞ്ച് ജില്ലകളിൽനിന്നുള്ള ആശുപത്രി മാലിന്യം ഇവിടെയെത്തിച്ച് സംസ്കരിക്കാനായിരുന്നു പദ്ധതി. ഇതിനെതിരെ ജനകീയപ്രതിഷേധം ശക്തമായതിനെ തുടർന്നാണ് കെട്ടിട പെർമിറ്റ് റദ്ദാക്കാൻ തീരുമാനിച്ചത്. പദ്ധതി നടപ്പായാൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശവും മാവിലമ്പാടികാവും പുരാതനമായ എച്ചിങ്ങാപ്പൊയിൽ കുളവും ഇതിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നതെന്ന് പഞ്ചായത്ത് ഭരണസമിതിയോഗം വിലയിരുത്തി. നിർമാണ അനുമതി റദ്ദ് ചെയ്യണമെന്ന അടിയന്തരപ്രമേയം ഗ്രാമ പഞ്ചായത്തംഗം കെ. ദേവേശൻ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി. ഉസ്മാൻ, സ്ഥിരം സമിതി ചെയർമാന്മാരായ പി.സി. പുഷ്പ, കോട്ടയിൽ മുഹമ്മദ്, എൽ.വി. വിലാസിനി, അംഗങ്ങളായ സി. ഗംഗാധരൻ, കെ.കെ. കൃഷ്ണകുമാർ, അബ്ദുൽ ലത്തീഫ്, സി.കെ. ഷൈനി, പി.കെ. നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.