അംഗൻവാടി വിദ്യാർഥികൾക്ക്​ ഭീഷണിയായി തകർന്നുവീ​ഴാറായ ചുറ്റുമതിൽ

നന്മണ്ട: അംഗൻവാടിയുടെ തകർന്ന ചുറ്റുമതിൽ കുരുന്നുകൾക്ക് ഭീഷണിയാകുന്നു. പഞ്ചായത്ത് 12ാം വാർഡിലെ 54ാം നമ്പർ എ.എം.എൽ.പി അംഗൻവാടിയുടെ ചുറ്റുമതിലാണ് ഭാഗികമായി തകർന്ന നിലയിലുള്ളത്. മൂന്ന് സ​െൻറ് സ്ഥലത്താണ് അംഗൻവാടി കെട്ടിടം പണിതതും ചുറ്റുമതിൽ നിർമിച്ചതും. തെക്കു ഭാഗത്ത് റോഡായതിനാലാണ് ചുറ്റുമതിൽ പണിതത്. മതിൽ തകർന്നതോടെ അധ്യാപികയും കുട്ടികളും ഭീതിയോടെയാണ് ദിനങ്ങൾ കഴിച്ചുകൂട്ടുന്നത്. ശേഷിക്കുന്ന ഭാഗം ഏത് സമയവും നിലംപൊത്തും. ഇതാവെട്ട, അംഗൻവാടി കെട്ടിടത്തി​െൻറ അടിത്തറക്കും ദോഷകരമായി ബാധിക്കും. മതിൽ കെട്ടി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം അധികൃതർ മാനിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.