ഫാ. ടോം ഉഴുന്നാലിലിന് ഊഷ്മള സ്വീകരണം ത്യാഗത്തോടെയുള്ള പ്രാർഥനയാണ് യഥാർഥ ആയുധം - ഫാ. ടോം ഉഴുന്നാലിൽ സുല്‍ത്താന്‍ ബത്തേരി: തോക്കുകളെക്കാളും ബുള്ളറ്റുകളെക്കാളും വലിയ ആയുധം ത്യാഗത്തോടുകൂടിയുള്ള പ്രാർഥനയാണെന്ന് ഫാ. ടോം ഉഴുന്നാലിൽ. ബത്തേരിയിലെ സലേഷ്യന്‍ സഹകാരിമാരും പൗരാവലിയും മത-സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്നൊരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സ്നേഹത്തോടെയും ത്യാഗത്തോടെയുമുള്ള പ്രാർഥനയുടെ ഫലമായാണ് താൻ ഭീകരരുടെ പക്കൽനിന്നും രക്ഷപ്പെട്ടത്. ഹിന്ദുവും മുസ്ലിമും ഒരുപോലെ തനിക്കുവേണ്ടി പ്രാർഥിച്ചു. തീവ്രവാദികളുടെ തടങ്കലിൽ കഴിഞ്ഞപ്പോൾ ദൈവം എെൻറ ഹൃദയത്തിൽ സ്പർശിച്ചതായി തോന്നി. അപ്പോഴൊന്നും താൻ കരഞ്ഞിരുന്നില്ല. മരണഭീതിയും ഉണ്ടായിട്ടില്ല. നാട്ടിൽ ജനങ്ങളുടെ സ്നേഹത്തിനു മുന്നിൽ താൻ കരഞ്ഞുപോയി. ഇനിയുള്ള ജീവിതം എല്ലാവർക്കും വേണ്ടിയുള്ളതാവണമെന്ന ആഗ്രഹമുണ്ടെന്നും പല രാജ്യങ്ങളിലും ഇത്തരത്തിൽ തടവിൽ കഴിയുന്നവർക്കായി ഒരുമിച്ച് പ്രാർഥിക്കാമെന്നും അദ്ദേഹം പറഞ്ഞു. യമനിലെ ഭീകരരുടെ തടവില്‍നിന്നും മോചിതനായ ഫാ. ടോം ഉഴുന്നാലിന് ബത്തേരിയില്‍ ഊഷ്മളമായ സ്വീകരണമായിരുന്നു ഒരുക്കിയത്. ഉച്ചക്ക് രണ്ടരക്ക് അസംപ്ഷന്‍ ദേവാലയത്തില്‍ എത്തിയ ഫാ. ടോം ഉഴുന്നാലിലിനെ സ്വീകരിച്ച് വൈകീട്ട് നാലോടെ ഡോൺ ബോസ്‌കോ കോളജിലേക്ക് ആനയിച്ചു. മലബാര്‍ ഭദ്രാസനാധിപൻ സഖറിയാസ് മോര്‍ പോളിേകാര്‍പ്പസ് ഫാ. ടോം ഉഴുന്നാലിലിനെ സ്വീകരിച്ചു. ബത്തേരി തഹസിൽദാർ എം.ജെ. സണ്ണി പൊന്നാടയണിയിച്ച് ആദരിച്ചു. സ്വീകരണ യോഗത്തില്‍ മാനന്തവാടി രൂപത വികാരി ജനറാൾ അബ്രഹാം നെല്ലിക്കൽ, മീനങ്ങാടി രൂപതയെ പ്രതിനിധാനംചെയ്ത് ഫാ. ജേക്കബ് മിഖായേൽ, എക്യുമെനിക് ഫോറം പ്രസിഡൻറ് ഫാ. ഡാനി ജോസഫ്, സ്വാമി ആനന്തജ്യോതി ജ്ഞാനതപസ്വി, കാദര്‍ പട്ടാമ്പി, ഫാ. ജോസഫ് പള്ളിപ്പാട്ട്, ജേക്കബ് ബത്തേരി, ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍, ടി.എൽ. സാബു, വർഗീസ് കാട്ടാപ്പിള്ളി എന്നിവർ സംസാരിച്ചു. WEDWDL21 മലബാര്‍ ഭദ്രാസനാധിപൻ സഖറിയാസ് മോര്‍ പോളിേകാര്‍പ്പസ് ഫാ. ടോം ഉഴുന്നാലിലിനെ സ്വീകരിക്കുന്നു ഒന്നര പതിറ്റാണ്ടിനുശേഷം കബനി കരകവിഞ്ഞു; വെള്ളംനിറഞ്ഞ് കൊളവള്ളി പാടം പുൽപള്ളി: ഒന്നരപതിറ്റാണ്ടിനുശേഷം കബനി കരകവിഞ്ഞ് കൊളവള്ളി പാടത്തെത്തി. ഈയിടെ പെയ്ത മഴയുടെ കരുത്തിലാണ് കബനി നിറഞ്ഞത്. കൊളവള്ളിയിലെ വനംവകുപ്പിെൻറ അധീനതയിലുള്ള സ്ഥലമെല്ലാം വെള്ളംനിറഞ്ഞ നിലയിലാണിന്ന്. പുഴയിൽ നിന്നും 100 മീറ്റർ അകലെവരെയുള്ള സ്ഥലത്ത് വെള്ളം കയറിക്കിടക്കുകയാണ്. വയൽപ്രദേശമാണിവിടം. പുഴവെള്ളം വയലിലേക്ക് കയറിയതോടെ മീൻപിടിത്തവും സജീവമായി. പുഴയിൽ ചെല്ലാതെതന്നെ വയലിൽ വെള്ളംകയറിയ ഭാഗത്ത് വലയിട്ടാണ് മീൻപിടിത്തം. 2000-ത്തിന് മുമ്പാണ് ഇവിടെ വെള്ളം കയറിയത്. കന്നാരംപുഴ കബനിയിൽ സംഗമിക്കുന്നത് കൊളവള്ളിയിലാണ്. കന്നാരംപുഴയും നിറഞ്ഞൊഴുകുകയാണ്. പുഴയിൽ വെള്ളം കയറിയതോടെ പുഴയുടെ മറുകരയെത്താൻ ആളുകൾ പാടുപെടുന്നു. കൊട്ടത്തോണി വഴിയായിരുന്നു ആളുകൾ ഇരുകരകളിലേക്കും എത്തിയിരുന്നത്. ജലനിരപ്പ് താഴ്ന്നാൽ മാത്രമേ കൊട്ടത്തോണി വഴി സഞ്ചരിക്കാൻ കഴിയുകയുള്ളൂ. WEDWDL17 കൊളവള്ളി വയലിൽ കുട്ടികൾ ഫുട്ബാൾ കളിക്കുന്ന സ്ഥലത്ത് വെള്ളം കയറിയപ്പോൾ റോഡ് അരികുകൾ കാടുമൂടി; കാൽനടയാത്ര ദുഷ്കരം പുൽപള്ളി: മുള്ളൻകൊല്ലി - പാടിച്ചിറ റോഡിെൻറ വശങ്ങൾ കാടുമൂടിയതോടെ കാൽനടയാത്ര അസാധ്യമായി. മുൾച്ചെടികളാണ് റോഡിെൻറ ഇരുവശവും തഴച്ചുവളരുന്നത്. മുള്ളൻകൊല്ലി ടൗണിനടുത്തെ ൈട്രബൽ ഹോസ്റ്റൽ പരിസരം മുതൽ ക്ഷീരസംഘം വരെയുള്ള ഭാഗത്ത് ആനതൊട്ടാവാടി പടർന്നുപന്തലിച്ച് നിൽക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിെൻറ വശത്തേക്ക് നീങ്ങുമ്പോൾ മുള്ളുകൾ തട്ടി പരിക്കേൽക്കുന്നു. സ്കൂൾ വിദ്യാർഥികളടക്കം ഇക്കാരണത്താൽ ഏറെ ബുദ്ധിമുട്ടുന്നു. കാടുവെട്ടി നീക്കണമെന്ന് പലതവണ മരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. ഇതിനുപുറമെ ബത്തേരി - പെരിക്കല്ലൂർ പാതയോരത്തിെൻറ പലഭാഗങ്ങളിലും കാട് പടരുകയാണ്. വാഹനത്തിരക്കേറിയ റോഡുകളിലെ കാട് വെട്ടിനീക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. WEDWDL18 മുള്ളൻകൊല്ലി - പാടിച്ചിറ റോഡിെൻറ വശങ്ങൾ കാടുകയറിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.