മുക്കത്ത് യുവാവിനെ കുത്തേറ്റ നിലയിൽ കണ്ടെത്തി

മുക്കം: മുക്കത്തെ കടവ് പാലത്തിനടിയിൽ താമസിക്കുന്ന യുവാവിനെ കുത്തേറ്റ് കുടൽമാല പുറത്തു കടന്ന നിലയിൽ കെണ്ടത്തി. ഇതര സംസ്ഥാനക്കാരനായ നാടോടി കൃഷ്ണനെയാണ് (35) വയറിന് കുത്തേറ്റ് അവശനായ നിലയിൽ കണ്ടത്. ബുധനാഴ്ച വൈകീട്ട് 5.30ഒാടെയാണ് സംഭവം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഉടനെ മണാശ്ശേരി കെ.എം.സി.ടി ആശുപത്രിയിലെത്തിെച്ചങ്കിലും പരിക്ക് സാരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. വീണപ്പോൾ വയറിന് കമ്പികൊണ്ട് പരിക്കേെറ്റന്നാണ് ഭാര്യ സുജാത പൊലീസിനോട് പറഞ്ഞത്. സംഭവമറിഞ്ഞ് മുക്കം കടവ് പാലത്തിനടിയിലേക്ക് നാട്ടുകാർ ഒഴുകിയെത്തി. സംഭവത്തിൽ ദുരൂഹതയുെണ്ടന്നാണ് നാട്ടുകാർ പറയുന്നത്. യുവാവിൽനിന്ന് മൊഴിയെടുത്താലേ കാര്യത്തിൽ വ്യക്തത വരൂ. മുക്കം പൊലീസ് അന്വേഷണമാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.