'ആന ഡോക്ടർ'

വില്യാപ്പള്ളി: തമിഴ്, മലയാള സാഹിത്യകാരൻ ജയമോഹൻ രചിച്ച് വടകരയിലെ പരിസ്ഥിതി സംഘടനയായ 'ലിവിങ് എർത്ത് കലക്ടിവ്' പ്രസിദ്ധീകരിച്ച 'ആന ഡോക്ടർ' എന്ന പുസ്തകം കൽപറ്റ നാരായണൻ പ്രകാശനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ വടയക്കണ്ടി നാരായണൻ പുസ്തകം ഏറ്റുവാങ്ങി. തമിഴ്നാട്ടിൽ 'ആനൈ ഡോക്ടർ' എന്ന പേരിൽ പ്രസിദ്ധനായ ഡോ. വി. കൃഷ്ണമൂർത്തിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച നോവലാണിത്. ലിവിങ് എർത്ത് കലക്ടിവ് പ്രതിനിധി എ.കെ. ഷിബുരാജ് പുസ്തകം പരിചയപ്പെടുത്തി. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ, ഡി.ഇ.ഒ സദാനന്ദൻ മണിയോത്ത് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.