കുറ്റ്യാടി: കാവിലുമ്പാറ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും കായക്കൊടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബറുമായിരുന്ന ഇ. മോഹനകൃഷ്ണെൻറ (47) അകാല നിര്യാണത്തിലൂടെ കായക്കൊടിക്ക് നഷ്ടമായത് മാതൃകാ പൊതുപ്രവർത്തകനെ. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം വലിയൊരു സൗഹൃദവലയം കാത്തുസൂക്ഷിച്ചിരുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി ആളുകളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പരിഹാരം കാണുന്നതിൽ ജാഗ്രത പുലർത്തിയ മോഹനകൃഷ്ണൻ രോഗം തളർത്തിയ അവസാനകാലത്തും കലാകായിക വേദികളുടെ നേതൃരംഗത്ത് സജീവമായിരുന്നു. മേഖലയിലെ അറിയപ്പെടുന്ന അനൗൺസറായ അദ്ദേഹം നാടകരംഗത്തും സാന്നിധ്യം അറിയിച്ചിരുന്നു. ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, കെ.എസ്.യു വടകര താലൂക്ക് പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. 20 വർഷത്തോളമായി കായക്കൊടി സ്പോർട്സ് ക്ലബിെൻറ പ്രസിഡൻറാണ്. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, മുൻ പ്രസിഡൻറ് കെ.സി. അബു, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, കെ.പി.സി.സി ജന. സെക്രട്ടറി കെ. പ്രവീൺകുമാർ, പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അശ്വതി എന്നിവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. കായക്കൊടി അങ്ങാടിയിൽ മൗനജാഥയും അനുശോചന യോഗവും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അശ്വതി അധ്യക്ഷത വഹിച്ചു. കെ. പ്രവീൺകുമാർ, ടി. സിദ്ദീഖ്, എൻ. സുബ്രഹ്മണ്യൻ, എം.കെ. ശശി, വി.പി. കുഞ്ഞബ്ദുല്ല, പി.ജി. ജോർജ്, പ്രമോദ് കക്കട്ടിൽ, കോരങ്കോട് മൊയ്തു, വിശ്വന്‍ കാപ്പുങ്കര, ശ്രീജേഷ് ഊരത്ത്, മോഹനന്‍ പാറക്കടവ്, മൂടാട് ഗംഗാധരൻ, പി.ബി. ബിജു, മഞ്ചക്കല്‍ നാണു, പി.പി. അബ്ദുൽ ഖാദര്‍, അബ്ദുൽ ലത്തീഫ്, മനോജ് പീലി, കെ.പി. ബിജു, പരപ്പുമ്മൽ കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. ഒ.പി. മനോജ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.