കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി ഹൈടെക്കാകുന്നു

കുറ്റ്യാടി: നിയോജക മണ്ഡലത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഹൈടെക് സ്കൂളാക്കുന്ന ഗവ. ഹയർ സെക്കൻഡറിക്ക് ഹിറ്റ്കോയുടെ നേതൃത്വത്തിൽ 7.29 കോടിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാറിന് സമർപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇതിൽ അഞ്ചു കോടി രൂപ സർക്കാർ നൽകും. ബാക്കി പൊതുജനപങ്കാളിത്തത്തോടെ സമാഹരിക്കണം. എൺപതുകളിൽ നിർമിച്ച പ്രധാന കെട്ടിടം പൊളിച്ചുമാറ്റി പുതിയത് പണിയും. പുതുതായി നാലു കെട്ടിടങ്ങളാണ് ഉയരുക. വാനനിരീക്ഷണകേന്ദ്രം മുതൽ കുട്ടികളുടെ പാർക്കുവരെ ഒരുക്കും. വിശാലമായ അസംബ്ലി ഹാൾ, ഓപൺ ഓഡിറ്റോറിയം, ഇൻഡോർ സ്റ്റേഡിയം, ആർട്ട് ഗാലറി കം മ്യൂസിയം, ഡിജിറ്റൽ ലൈബ്രറി, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ജൈവമാലിന്യ സംസ്കരണ പ്ലാൻറ്, മഴവെള്ള സംഭരണി, സോളാർ സിസ്റ്റം, ബയോഗ്യാസ് പ്ലാൻറ് മുതലായവയും പദ്ധതിയിലുണ്ട്. മദ്യവിരുദ്ധ വാഹന പ്രചാരണ ജാഥക്ക് സ്വീകരണം നാദാപുരം: കേരള സർക്കാറി​െൻറ മദ്യനയത്തിനെതിരെ മദ്യവിരുദ്ധ ഐക്യവേദി ജില്ല കമ്മിറ്റി നടത്തിയ വാഹന പ്രചാരണ ജാഥക്ക് ജനകീയ വികസന സമിതിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും നേതൃത്വത്തിൽ നാദാപുരത്ത് സ്വീകരണം നൽകി. ആർ.കെ. ഹമീദ് അധ്യക്ഷത വഹിച്ചു. ഡോ. പി. ഹമീദ് സ്വാഗതം പറഞ്ഞു. പി.കെ. ലത്തീഫ്, ഹംസ ഹൈഫ എന്നിവർ ഹാരാർപ്പണം നടത്തി. ജാഥാ ക്യാപ്റ്റൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, പ്രഫ. ടി.എൻ. രവീന്ദ്രൻ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗം ഖാലിദ് മൂസ നദ്‌വി, സി.വി. ഹമീദ്, സുബ്ഹാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.