കിനാലൂരിൽ ആശുപത്രി മാലിന്യ പ്ലാൻറ്​: സി.പി.എം പഞ്ചായത്ത്​ ഒാഫിസിലേക്ക്​ മാർച്ച്​ നടത്തി

ബാലുശ്ശേരി: കിനാലൂരിലെ ജനവാസകേന്ദ്രത്തിൽ ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിന് പനങ്ങാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെ അറിയിക്കാതെ അനുമതി നൽകിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ സി.പി.എം കിനാലൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഒാഫിസിലേക്ക് ബഹുജന മാർച്ച് നടത്തി. ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുെമ്പായിൽ ഉദ്ഘാടനം ചെയ്തു. എ.സി. ബൈജു അധ്യക്ഷത വഹിച്ചു. വി.വി. ബാലൻ നായർ, പി. ഉസ്മാൻ, എൻ.ടി. ദേവദാസ്, കെ.എം. ജലീൽ, എടന്നൂർ മാധവൻ, കെ.പി. ഹരിദാസൻ, എം. സോമൻ എന്നിവർ സംസാരിച്ചു. കെ.കെ. ബാബു സ്വാഗതം പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.