നാദാപുരം: ലക്ഷങ്ങളുടെ ചിട്ടി പൊട്ടിച്ച് ഇടപാടുകാരെ വഞ്ചിച്ച കേസില്‍ നാദാപുരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കല്ലാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന 'ശ്രീലകം ഫിനാന്‍സ്' സ്ഥാപനമാണ് പൂട്ടിയത്. അഞ്ചു മാസക്കാലമായി കല്ലാച്ചിയിലെ ഈ സ്ഥാപനം അടച്ചുപൂട്ടിയിട്ട്. നാദാപുരം, കല്ലാച്ചി, വാണിമേല്‍, കുറ്റ്യാടി, ദേവര്‍കോവില്‍ എന്നിവിടങ്ങളില്‍നിന്നായി നിരവധി പേരാണ് ചിട്ടിയില്‍ അംഗങ്ങളായത്. നിക്ഷേപകരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയായ ബാലുശ്ശേരി സ്വദേശി ബിനീഷിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങിയതായി പൊലീസ് പറഞ്ഞു. ബിനീഷിനെതിരെ പേരാമ്പ്ര പൊലീസിലും പരാതിയുണ്ട്. ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപവരെ നഷ്ടപ്പെട്ട ആറോളം പേര്‍ ഇതിനകം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചിട്ടി പൊട്ടിയത് മാധ്യമങ്ങളില്‍ വാർത്തയായതോടെ നിരവധി പേര്‍ പരാതിയുമായി എ ത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ഥാപനത്തില്‍ ജോലി ചെയ്ത ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കല്ലാച്ചിയിൽ മലിനജലം റോഡിൽ ഒഴുക്കി; പഞ്ചായത്ത് നോട്ടീസ് നൽകി കല്ലാച്ചി: സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽനിന്ന് മലിനജലം റോഡിൽ ഒഴുക്കിയതിനെതിരെ പരാതി. ചൊവ്വാഴ്ച വിംസ് ആശുപത്രി പരിസരത്തുനിന്നും ഓടയിലൂടെ സംസ്ഥാന പാതയിലേക്ക് മലിനജലം ഒഴുകി വരുകയായിരുന്നു. ദുർഗന്ധം ഉണ്ടായതോടെ സംഭവം നാട്ടുകാരും കച്ചവടക്കാരും പഞ്ചായത്തിൽ വിവരമറിയിച്ചു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് ബാബുവിെൻറ നേതൃത്വത്തിൽ പരിശോധന നടത്തി. മലിനജലം ബിൽഡിങ്ങിൽനിന്ന് എങ്ങനെയാണ് പുറത്തുവന്നതെന്ന് തിരിച്ചറിയാൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആശുപത്രി പരിസരത്തെ സ്ലാബുകൾ നീക്കം ചെയ്ത് പരിശോധിക്കാനും മലിനജലം തടയാനും അടിയന്തര നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.