കോഴിക്കോട്: അന്തരിച്ച ചലച്ചിത്രകാരൻ ടി.എ. റസാക്കിെൻറ ആത്മകഥാംശം ഉൾപ്പെടുന്ന പുസ്തകം 'ഒാർമകളുടെ പെരുമഴക്കാലം' വ്യാഴാഴ്ച പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാധ്യമപ്രവർത്തകനായ ബച്ചു ചെറുവാടി എഡിറ്റ് ചെയ്ത പുസ്തകം പുറത്തിറക്കുന്നത് ലിപി പബ്ലിക്കേഷൻസാണ്. വൈകീട്ട് അഞ്ചിന് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ റസാക്കിെൻറ ഭാര്യ ഷാഹിദ, വി.എം. വിനു, ജമാൽ കൊച്ചങ്ങാടി, പി.വി. ഗംഗാധരൻ, നവാസ് പൂനൂർ, കെ.എഫ്. ജോർജ്, ഡോ. വേണുഗോപാൽ തുടങ്ങിയവർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ ബച്ചു ചെറുവാടി, എം.വി. അക്ബർ, എം. ഗോകുൽദാസ്, കോഴിക്കോട് സുനിൽകുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.