കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്മെൻറിൽ താൽക്കാലികാടിസ്ഥാനത്തിൽ അഡ്ഹോക്ക് എസ്.എ.എസ് അസിസ്റ്റൻറ്, അഡ്ഹോക്ക് കോച്ച് എന്നീ നിയമനത്തിനുള്ള അഭിമുഖം ഒക്ടോബർ 24ന് നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദവിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് www.nitc.ac.in സന്ദർശിക്കണം. ആധാർ കാർഡ് ഹാജരാക്കണം കോഴിക്കോട്: ധനകാര്യ മന്ത്രാലയത്തിെൻറ ഗസറ്റ് വിജ്ഞാപന പത്രിക പ്രകാരം എല്ലാ പോസ്റ്റ് ഒാഫിസ് നിക്ഷേപങ്ങൾക്കും കേന്ദ്രസർക്കാർ ആധാർ നിർബന്ധമാക്കി. ആധാർ കാർഡില്ലാത്തവർ പുതുക്കിയ ആധാർ കാർഡിനുവേണ്ടി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് ഹാജരാക്കണം. പോസ്റ്റ് ഒാഫിസ് ബാങ്ക് അക്കൗണ്ടുകൾ ആധാർ കാർഡുമായി ഡിസംബർ 31നകം ബന്ധിപ്പിക്കുന്നതിെൻറ ഭാഗമായി പോസ്റ്റ് ഒാഫിസ് സേവിങ്സ് ബാങ്കിലെ നിലവിലുള്ള എല്ലാ നിക്ഷേപകരും സ്വയം സാക്ഷ്യപ്പെടുത്തിയ ആധാർ കാർഡിെൻറ കോപ്പി അതത് പോസ്റ്റ് ഒാഫിസിൽ ഉടൻ സമർപ്പിക്കണെമന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.