കർഷകത്തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നില്ല -എസ്.ടി.യു കോഴിക്കോട്: 2010നു ശേഷം കേരളത്തിലെ കർഷകത്തൊഴിലാളികൾക്ക് ഒരു ആനുകൂല്യവും വിതരണം ചെയ്തിട്ടില്ലെന്നും പിണറായി സർക്കാർ തികഞ്ഞ നിഷേധാത്മക സമീപനമാണ് ഇക്കാര്യത്തിൽ കാണിക്കുന്നതെന്നും എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് അഹമ്മദ്കുട്ടി ഉണ്ണികുളം കുറ്റപ്പെടുത്തി. കേരള കർഷകത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ടി.പി.എം. തങ്ങൾ അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ബോർഡുകൾ ആനുകൂല്യങ്ങൾ കാലോചിതമായി വർധിപ്പിച്ചപ്പോൾ കർഷകത്തൊഴിലാളികൾക്ക് 1985ലെ അതേ സ്ഥിതിയാണുള്ളത്. ഭൂരഹിതർ, ഭവനരഹിതർ എന്നിവർക്കുപോലും പദ്ധതിയില്ല. ഭൂവുടമകളിൽനിന്ന് പിരിക്കേണ്ട 650 കോടിയുടെ കാര്യത്തിൽ ഒരു തീരുമാനവുമില്ല. ക്ഷേമനിധി ബോർഡ് ഒാഫിസുകൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുകയും ജീവനക്കാരെ ഡെപ്യൂേട്ടഷനിൽ നിയമിക്കുകയും ചെയ്യുന്നു. അംഗത്വം പുതുക്കുന്ന കാര്യത്തിൽപോലും സർക്കാർ ശ്രദ്ധിക്കുന്നില്ലെന്നും ഉണ്ണികുളം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് യു. പോക്കർ, എസ്.ടി.യു ജില്ല ഭാരവാഹികളായ കെ.എം. കോയ, സി. ജാഫർ സക്കീർ, യു.പി. മുഹമ്മദ്, സൗദ ഹസൻ, യു.എ. ഗഫൂർ, വി.കെ. കുഞ്ഞായിൻകുട്ടി മാസ്റ്റർ, പി.സി. നാസർ, ഇ.കെ. ഇബ്രാഹിം, മഞ്ചാൻ അലി, ആലി ഹസൻ മാവൂർ, പി. ആമിന എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.സി. മുഹമ്മദ് സ്വാഗതവും കെ.കെ. മൂസക്കോയ നന്ദിയും പറഞ്ഞു. സി. മൊയ്തു, ടി.എം. ഇബ്രാഹിം, പി.സി. അബൂബക്കർ, മുഹമ്മദ് പുല്ലാളൂർ, ടി. മുഹമ്മദലി, മുഹമ്മദ് പൂവാട്ടുപറമ്പിൽ, മമ്മദ് മാസ്റ്റർ, കബീർ മാവൂർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.