കോഴിക്കോട്: കനോലി കനാലിെൻറ ഭിത്തി ഇടിഞ്ഞതോെട പുതുതായി നിർമിച്ച ബസ് സ്റ്റോപ്പ് ഭീഷണിയിൽ. എരഞ്ഞിപ്പാലം ജങ്ഷനോട് ചേർന്ന് മിനി ബൈപ്പാസിലെ ബസ് സ്റ്റോപ്പാണ് ഭീഷണിയിലുള്ളത്. ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള ഭാഗത്തെ കരിങ്കൽ കെട്ട് ഇൗയിടെയാണ് കനാലിലേക്ക് ഇടിഞ്ഞത്. കാൽനടക്കാർ അപകടത്തിൽപ്പെടാതിരിക്കാൻ ഇവിടെ കയറും െപെപ്പും കെട്ടി അപായസൂചന നൽകിയിരിക്കയാണ്. കരിങ്കൽകെട്ട് ഉടൻ പുനർനിർമിക്കാത്തപക്ഷം ശക്തമായ മഴയിൽ ബസ് സ്റ്റോപ്പ് ഉൾപ്പെടെ കനാലിലേക്ക് പതിക്കുെമന്നാണ് സമീപത്തെ വ്യാപാരികൾ പറയുന്നത്. ഇൗയിടെയാണ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇവിടെ നടപ്പാതയിൽ സിമൻറ് കട്ട പതിക്കുകയും ബസ് സ്റ്റോപ്പ് നിർമിക്കുകയും ചെയ്തത്. കനാലിെൻറ ഭിത്തി മറ്റുചിലയിടങ്ങളിലും ഇടിഞ്ഞിട്ടുണ്ട്. ഭാരവാഹികൾ കോഴിേക്കാട്: പറയഞ്ചേരി സെൻഗുപ്ത പബ്ലിക് ലൈബ്രറി വനിത വേദി ഭാരവാഹികകളായി എ. നസിം (ചെയർപേഴ്സൻ), ഇ. ശ്രീഷ (കൺവീനർ) എന്നിവെര തെരഞ്ഞെടുത്തു. യോഗത്തിൽ ടി.വി. രാമചന്ദ്രൻ, പി.എം. നാരായണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.