കോഴിക്കോട്: അമിതവേഗത്തിൽ ചുവപ്പ് സിഗ്നൽ അവഗണിക്കുന്നവരുടെയും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെയും ലൈസൻസ് റദ്ദാക്കാനുള്ള സുപ്രീംകോടതി നിർദേശം കർശനമായി നടപ്പാക്കാൻ ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷ കൗൺസിൽ യോഗം തീരുമാനിച്ചു. അഞ്ചോ അതിൽ കൂടുതലോ തവണ സിഗ്നൽ മറികടന്നാൽ ലൈസൻസ് റദ്ദാക്കും. ഇക്കാര്യത്തിൽ നടപടി കർശനമാക്കാൻ ട്രാൻസ്പോർട്ട് കമീഷണർ നിർദേശം നൽകിയിരുന്നു. അമിതഭാരവും ചരക്കു വാഹനങ്ങളിൽ യാത്രക്കാരെ കയറ്റുന്ന കേസുകളിലും ലൈസൻസ് റദ്ദാക്കും. ഗതാഗതക്കുരുക്ക് രൂക്ഷമായ കോഴിക്കോട് നഗരത്തിലെ പാർക്കിങ് പ്രശ്നം പരിഹരിക്കുന്നതിനുള്ള നഗര പാർക്കിങ് നയത്തിന് റോഡ് സേഫ്റ്റി കൗൺസിൽ അംഗീകാരം നൽകി. റീജനൽ ടൗൺ പ്ലാനറാണ് നയത്തിെൻറ കരട് അവതരിപ്പിച്ചത്. നഗരസഭയുടെ അന്തിമാംഗീകാരത്തിന് വിധേയമായാണ് പദ്ധതി നടപ്പാക്കുക. യോഗത്തിൽ ആർ.ടി.ഒ സി.ജെ. പോൾസൺ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.