ഒരുമിച്ച് മുന്നേറാം പദ്ധതി ആരംഭിച്ചു

മേപ്പയൂർ: കൊഴുക്കല്ലൂർ കെ.ജി.എം.എസ്.യു.പി സ്കൂളിൽ പഠനപോഷണ പരിപാടി 'ഒരുമിച്ച് മുന്നേറാം' പദ്ധതി വിദ്യാഭ്യാസപ്രവർത്തകൻ വി. കണാരൻ ഉദ്ഘാടനം ചെയ്തു. മൂന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങളിൽ പഠനത്തിൽ പിന്നാക്കമുള്ള വിദ്യാർഥികൾക്കുള്ള പദ്ധതിയാണിത്. പ്രധാനാധ്യാപകൻ വി. ജയരാജൻ അധ്യക്ഷത വഹിച്ചു. മാതൃസംഘം ചെയർപേഴ്സൻ ഇ.എം. പ്രിയ, എം.പി. അശോകൻ, കെ.കെ. അബ്ദുൽ സലാം, പി. ലതകുമാരി എന്നിവർ സംസാരിച്ചു. റേഷന്‍കടകളില്‍ ഹാജരാകണം എകരൂല്‍: റേഷന്‍കാര്‍ഡ് പുതുക്കിയശേഷം മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ടി താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷിച്ചവര്‍ക്കായി ഉദ്യോഗസ്ഥര്‍ റേഷന്‍കടകളില്‍ നേരിട്ടെത്തി നടപടി സ്വീകരിക്കുന്നു. എ.ആർ.ഡി 99 വള്ളിയോത്ത്, എ.ആർ.ഡി 115 ഇയ്യാട്, എ.ആർ.ഡി 111 വീര്യമ്പ്രം എന്നീ റേഷൻകടകളിലെ അപേക്ഷകര്‍ വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ വൈകീട്ട് മൂന്നുവരെ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരായി വിവരങ്ങള്‍ നല്‍കണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.