പൊലീസ് പ്രതികളെ സഹായിക്കുന്നെന്ന്

പേരാമ്പ്ര: വെള്ളിയൂരിൽ സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ലഹരി വിൽപന നടത്തുന്ന സംഘത്തിനെതിരെ പരാതി നൽകിയ ഡി.വൈ.എഫ്.ഐ നേതാവ് ഘനശ്യാമിനെ മർദിച്ചവരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. പ്രതികളെ സഹായിക്കുന്ന പൊലീസ് നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ് നൽകി. എൻ.പി. ഷിജു അധ്യക്ഷത വഹിച്ചു. കെ.കെ. നിധീഷ്, കെ.എം. ഷിജു, ജിതേഷ്, കണ്ണദാസ്, മജീദ് എന്നിവർ സംസാരിച്ചു. പേരാമ്പ്ര ഉപജില്ല ഗണിത ശാസ്ത്രമേള സമാപിച്ചു പേരാമ്പ്ര: പേരാമ്പ്ര ഉപജില്ല ഗണിത ശാസ്ത്രമേളയിൽ എൽ.പി വിഭാഗത്തിൽ കണ്ണമ്പത്ത് എ.എൽ.പി സ്കൂൾ ഒന്നാമതും സ​െൻറ് മേരീസ് എൽ.പി സ്കൂൾ കല്ലാനോട് രണ്ടാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ ഗവ.യു.പി സ്കൂൾ തൃക്കുറ്റിശ്ശേരി ഒന്നാമതെത്തിയപ്പോൾ എ.യു.പി സ്കൂൾ വാല്യക്കോട് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ പേരാമ്പ്ര ഹയർ സെക്കൻഡറി ഒന്നാം സ്ഥാനവും നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ നൊച്ചാട് ഹയർ സെക്കൻഡറി ജേതാവായപ്പോൾ പേരാമ്പ്ര ഹയർ സെക്കൻഡറി രണ്ടാം സ്ഥാനവും നേടി. വാളൂർ ഗവ. യു.പി സ്കൂളിൽ നടന്ന മേള നൊച്ചാട് പഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.പി. രതീഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം. മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി.ബി. കൽപത്തൂർ, പഞ്ചായത്തംഗം എം.കെ. അമ്മദ്, എ.ഇ.ഒ സുനിൽ കുമാർ, ബി.പി.ഒ ശ്രീധരൻ, എച്ച്.എം. ഫോറം കൺവീനർ എം. സുഭാഷ്, ഗണിത ശാസ്ത്ര കൺവീനർ എം. സജു, എം.ടി. സത്യൻ, കെ. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ വി. ശശിധരൻ സ്വാഗതവും പ്രോഗ്രാം കൺവീനർ പി. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. മൂസ ട്രോഫികൾ വിതരണം ചെയ്തു. ഉപജില്ലാ ഉറുദു ടാലൻറ് ടെസ്റ്റ് പേരാമ്പ്ര: സബ് ജില്ല ഉറുദു അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ച ഇഖ്ബാൽ ടാലൻറ് ടെസ്റ്റ് ബി.ആർ.സി ട്രെയിനർ ജി. രവി ഉദ്ഘാടനം ചെയ്തു. ഉറുദു പദനിർമ്മാണം, ഉറുദു മാഗസിൻ നിർമ്മാണം തുടങ്ങിയ മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും വാകയാട് ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ മാട്ടനോട് എ.യു.പി സ്കൂൾ, വാല്യക്കോട് എ.യു.പി സ്കൂൾ വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും നേടി. വി.കെ. സരിത അധ്യക്ഷത വഹിച്ചു. എം.വി. റഷീദ്, നീലോത്ത് ഇബ്രാഹിം, കെ.ബി. ജിന, ആർ. കാസിം, സി.കെ. വിജിന, പി.കെ. റഷീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.