പേരാമ്പ്ര: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കൂരാച്ചുണ്ട് സെൻറ് തോമസ് ഫൊറോന ചർച്ചിെൻറ മതിൽ തകർന്നു. കരിങ്കല്ലുകൊണ്ട് കെട്ടിയ മതിൽ റോഡ് ഓരത്തേക്കാണ് വീണത്. മതിൽ വീണ്ടും ഇടിഞ്ഞാൽ സമീപത്തെ വൈദ്യുതിക്കാൽ തകർന്ന് അപകടമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. തിങ്കളാഴ്ച രാത്രിയിൽ മണിക്കൂറുകൾ നീണ്ട കനത്ത മഴയായിരുന്നു കൂരാച്ചുണ്ട് പ്രദേശത്ത്. പേരാമ്പ്രയിൽ വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം പേരാമ്പ്ര: ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിലുളള സംഘർഷം പേരാമ്പ്രയിൽ പതിവാകുന്നു. ഗവ. കോളജും പാരലൽ കോളജും പ്രവർത്തിക്കുന്ന കല്ലോട് ബസ് നിർത്താത്തതും വിദ്യാർഥികളോട് ജീവനക്കാർ മോശമായി പെരുമാറുന്നതുമെല്ലാമാണ് സംഘർഷത്തിലേക്ക് നയിക്കുന്നത്. രണ്ടാം ശനിയാഴ്ച കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന ബി.ടി.സി ബസ് ജീവനക്കാരുമായാണ് പ്രശ്നമുണ്ടായത്. നടുവണ്ണൂരിൽ നിന്ന് കോളജിലേക്ക് ബസിൽ കയറിയ വിദ്യാർഥിനിക്ക് എസ്.ടി നൽകാതിരിക്കുകയും ജീവനക്കാർ അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാരോപിച്ച് ബസ് തിരിച്ചുവരുമ്പോൾ വിദ്യാർഥികൾ തടഞ്ഞു. കണ്ടക്ടറോട് സംസാരിക്കാൻ ബസിനകത്ത് കയറിയ വിദ്യാർഥികളേയുംകൊണ്ട് ബസ് കുറച്ചു ദൂരം പോവുകയും വിജനമായ സ്ഥലത്ത് നിർത്തി വിദ്യാർഥികളെ മർദിച്ചെന്നും പറയുന്നു. ഇതിനെ തുടർന്ന് വൈകീട്ട് പേരാമ്പ്ര മാർക്കറ്റിനു സമീപം ഈ ബസ് തടഞ്ഞതും അടിപിടിയിൽ കലാശിച്ചു. ബസ് ഡ്രൈവർ പ്രജീഷ് (34) വിദ്യാർഥികൾ മർദിച്ചതായി ആരോപിച്ച് പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രജീഷ് പേരാമ്പ്ര പൊലീസിൽ നൽകിയ പരാതിയിൽ 20 വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വിദ്യാർഥിനിയെ അപമാനിക്കുകയും ചോദിക്കാൻ ചെന്ന വിദ്യാർഥികളെ മർദിക്കുകയും ചെയ്ത ബസ് ജീവനക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ ചൊവ്വാഴ്ച പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പ്രതിഷേധ സംഗമം നടത്തി. രണ്ടാം ശനിയാഴ്ച എസ്.ടി അനുവദിക്കാൻ ആർ.ടി.ഒവിെൻറ പ്രത്യേക അനുമതിയുണ്ടെന്നാണ് വിദ്യാർഥികൾ പറയുന്നത്. ബസുകൾ സ്റ്റോപ്പിൽ നിർത്താതെ പോവുന്നത് നിത്യസംഭവമാണ്. പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ ഈ വർഷം മാത്രം പത്തിലധികം പരാതികൾ വിദ്യാർഥികൾ നൽകിയിട്ടുണ്ട്. വടകര ആർ.ടി.ഒ വശവും ജില്ല കലക്ടർ വശവും പരാതി നൽകിയിട്ടും ഒരു നടപടിയും കൈക്കൊണ്ടില്ലെന്നാണ് വിദ്യാർഥികളുടെ പക്ഷം. ബസ് ജീവനക്കാരും വിട്ടുവീഴ്ചക്ക് തയാറല്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ അനിശ്ചിതകാല സമരം നടത്തുമെന്നും ബസ് ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.