എകരൂല്‍: കപ്പുറം യൂത്ത് വിങ് ക്ലബ് പ്രവര്‍ത്തകര്‍ റോഡരികില്‍ കുന്നുകൂടിക്കിടന്ന മാലിന്യം നീക്കംചെയ്തു. ഏറെനാളായി മാലിന്യക്കൂമ്പാരമായി നാട്ടുകാർക്ക് ദുരിതം സൃഷ്ടിച്ച വട്ടോളിബസാര്‍ -കപ്പുറം റോഡരികിലെ പാറക്കുളം പ്രദേശത്താണ് സാമൂഹികവിരുദ്ധര്‍ മാലിന്യം തള്ളിയിരുന്നത്. ക്ലബിലെ 50ഓളം അംഗങ്ങളാണ് ശുചീകരണത്തില്‍ പങ്കാളികളായത്. റോഡരികിലെ മാലിന്യം തള്ളുന്നതിനെതിരെ ക്ലബ് പ്രവര്‍ത്തകര്‍ ആരോഗ്യവകുപ്പിലും പൊലീസിലും പരാതിനല്‍കിയിട്ടുണ്ട്. ഇരുട്ടിെൻറ മറവില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ ഹാജരാക്കാന്‍ പ്രദേശത്തെ പൊതുകൂട്ടായ്മയായ ക്ലബ്പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു. റവന്യൂ ജില്ല സ്കൂൾ കലോത്സവം: സ്വാഗതസംഘം രൂപവത്കരണം നാളെ പേരാമ്പ്ര: ഹയർ സെക്കൻഡറി സ്കൂളിൽ ഡിസംബർ അഞ്ചു മുതൽ എട്ടു വരെ നടക്കുന്ന റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിെൻറ സ്വാഗതസംഘം രൂപവത്കരണ യോഗം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂളിൽ നടക്കും. ഹയർ സെക്കൻഡറി, വി.എച്ച്.സി, ഹൈസ്കൂൾ, പ്രൈമറി കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവയിലുമായി പതിനായിരത്തോളം പ്രതിഭകൾ മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.