'തോട്ടുമൂല-^കുന്ദമംഗലം നടപ്പാത പ്രവൃത്തി പൂർത്തീകരിക്കണം'

'തോട്ടുമൂല--കുന്ദമംഗലം നടപ്പാത പ്രവൃത്തി പൂർത്തീകരിക്കണം' നടുവണ്ണൂർ: തോട്ടുമൂലയിൽനിന്ന് എളുപ്പത്തിൽ കരുവണ്ണൂരിലേക്ക് എത്തിച്ചേരാനുള്ള തോട്ടുമൂല-കുന്ദമംഗലം നടപ്പാതയുടെ പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്ന് സി.പി.ഐ തോട്ടുമൂല ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി അംഗം എം.വി. ബാലൻ ഉദ്ഘാടനം ചെയ്തു. കേശവൻകുട്ടി കണിയാറത്ത് പതാക ഉയർത്തി. ബാലകൃഷ്ണൻ കൊല്ലോറത്ത് അധ്യക്ഷത വഹിച്ചു. ബൈജു പി. മന്ദങ്കാവ്, രാജൻ കമ്മങ്ങാട്, വിലാസിനി കണിയാറത്ത്, ദാസൻ കമ്മങ്ങാട് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കേശവൻകുട്ടി കണിയാറത്ത് (സെക്ര), കെ.കെ. മൂസക്കോയ (അസി. സെക്ര). വിദ്യാലയ ഓർമകൾ പങ്കുവെച്ച് ഒരിക്കൽകൂടി അവർ... നടുവണ്ണൂർ: വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ 1998--99 വർഷം പഠിച്ചിറങ്ങിയ വിദ്യാർഥികളും പഴയകാല അധ്യാപകരും ഒത്തുചേർന്നു. ഒരുമിച്ച് സംസാരിച്ചും പാട്ടു പാടിയും ഭക്ഷണം കഴിച്ചും അവർ ഒരു ദിനത്തിൽ 18 വർഷത്തി​െൻറ അനുഭവങ്ങൾ പങ്കിട്ടു. അകാലത്തിൽ വിട്ടുപിരിഞ്ഞ സഹപാഠിയും ഹൈസ്കൂൾ ഫുട്ബാൾ ടീമിലെ ഗോൾകീപ്പറുമായിരുന്ന എം. മുഹമ്മദലിയെ അനുസ്മരിച്ചു. അദ്ദേഹത്തി​െൻറ സ്മരണക്ക് ഹൈസ്കൂളിലെ മികച്ച ഗോൾകീപ്പർക്ക് ഓരോ വർഷവും പുരസ്കാരം നൽകാനും തീരുമാനിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും സംയുക്ത സംരംഭമായി രൂപവത്കരിച്ച ചാരിറ്റി ഫണ്ടിൽനിന്ന് ഓരോ വർഷവും അർഹരായ വിദ്യാർഥികൾക്ക് സഹായം നൽകും. സംഗമം ഹാസ്യതാരം മണിദാസ് പയ്യോളി ഉദ്ഘാടനം ചെയ്തു. കെ. രാഘവൻ അധ്യക്ഷത വഹിച്ചു. പഴയകാല അധ്യാപകരായ പി.കെ. ശശിധരൻ, സി. കരുണാകരൻ, പി.കെ. രാഘവൻ, അംബിക എന്നിവർ പ്രഭാഷണം നടത്തി. സത്യൻ മേപ്പയൂർ, ഒ.എം. കൃഷ്ണകുമാർ, സി.കെ. അശോകൻ, പ്രസീത, സ്മിത, സുഹൈർ മേപ്പാട്ട്, ലിബേഷ് സൂര്യ, സുധീഷ് കോട്ടൂർ എന്നിവർ സംസാരിച്ചു. ഇടുവാട്ടുകുന്ന് കുടിവെള്ള പദ്ധതിക്ക് തുടക്കം നടുവണ്ണൂർ: ഇടുവാട്ടുകുന്ന് കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ ഉദ്ഘാടനം ചെയ്തു. യശോദ തെങ്ങിട അധ്യക്ഷത വഹിച്ചു. പി. അച്യുതൻ, സദാനന്ദൻ, കെ.കെ. ഗോവിന്ദൻ എന്നിവർ ഉപഹാരം നൽകി. കെ.എം. നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീജ പുല്ലിരിക്കൽ, കെ.കെ. ഷൈമ, കെ.കെ. സൗദ, സി.കെ. ബാലകൃഷ്ണൻ, ഇ. ശ്രീധരൻ, എ.എം. ഗംഗാധരൻ, മലോൽ നാരായണൻ, റോബിൻ, പി. സുധൻ, ഇ. രാജേഷ്, കെ.വി. അമ്മോട്ടി, ജിൻഷ, അഞ്ജു എന്നിവർ സംസാരിച്ചു. ഷാഹിന ചേരിക്കമ്മൽ സ്വാഗതവും എം.എം. സ്മിത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.