വെള്ളത്തിനും ​ചളികൾക്കുമിടയിൽ കുറെ ജീവിതങ്ങൾ

നന്തിബസാർ: മഴയൊന്ന് കനത്താൽ ചളിവെള്ളത്തിനടിയിൽ ജീവിതം തള്ളിനീക്കേണ്ട അവസ്ഥയിൽ ഇവിടെ കുറെ ജീവിതങ്ങൾ. നന്തി ടൗണിൽനിന്ന് രണ്ടു കിലോമീറ്റർ പടിഞ്ഞാറുള്ള പള്ളിവാതുക്കൽ പ്രദേശത്തെ പത്തോളം വീടുകളാണ് മുഴുവനായും അത്രതന്നെ വീടുകൾ ഭാഗികമായും വെള്ളത്തിലായത്. വീട്ടുവളപ്പിലുള്ള കിണറുകളാകട്ടെ മലിനജലത്താൽ ചുറ്റപ്പെട്ട നിലയിലും. നിലവിൽ വെള്ളം ഒഴിഞ്ഞുപോകാൻ സഹായിച്ചിരുന്ന ഒാവുചാലുകൾ അടഞ്ഞതാണ് ദുരിതത്തിന് കാരണം. ചെറിയക്കാട്‌കുനി ആസിയ, കുഞ്ഞാമു, ബിയ്യാത്തു, ഉമ്മർകുട്ടി നഫീസ, സിദ്ദീഖ്, ഷൗക്കത്ത് എന്നിവരുടെ വീടുകളാണ് വെള്ളത്തിൽ ചുറ്റപ്പെട്ടത്. മറ്റുസ്ഥലങ്ങളിലെല്ലാം വെള്ളംകയറിയിട്ടുണ്ടെങ്കിലും ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് ഈ വീട്ടുകാരാണ്. കൂടാതെ, രണ്ട് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുമുണ്ട്. മൂടാടി പഞ്ചായത്ത് സെക്രട്ടറി മുരളി, അംഗം പി. റഷീദ, പി.കെ. ഹുസൈൻ ഹാജി, കെ. റഷീദ്, പി.വി. കുഞ്ഞബ്ദുല്ല, പി.കെ. മുഹമ്മദലി എന്നിവർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.