ബാലുശ്ശേരി: ബാലുശ്ശേരി ജനമൈത്രി പൊലീസിെൻറ രക്ഷാകർതൃത്വ പദ്ധതി സംസ്ഥാന പൊലീസിെൻറ മാതൃക പദ്ധതിയാക്കാൻ ഡി.ജി.പിയുടെ നിർദേശം. മാതാപിതാക്കൾ വഴിപിരിഞ്ഞ് വേറെ ദാമ്പത്യത്തിലേക്ക് വഴിമാറിയപ്പോൾ അനാഥരായിപ്പോയ സഹോദരിമാരായ ആര്യയുടെയും അനുരൂപയുടെയും രക്ഷാകർതൃത്വം ഏറ്റെടുത്ത ബാലുശ്ശേരി ജനമൈത്രി പൊലീസിെൻറ നടപടി മാതൃകാപരമാണെന്നും സംസ്ഥാന വ്യാപകമായി ഇത്തരം പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കാൻ കമ്യൂണിറ്റി പൊലീസിെൻറ ചുമതല വഹിക്കുന്ന എ.ഡി.ജി.പി സന്ധ്യക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ബാലുശ്ശേരി പൊലീസിനെ അറിയിച്ചു. ബാലുശ്ശേരി ജനമൈത്രി പൊലീസിെൻറ രക്ഷാകർതൃത്വ പദ്ധതിയെ പ്രശംസിച്ച് അയച്ച കത്തിെൻറ പകർപ്പ് സംസ്ഥാനത്തെ എല്ലാ പൊലീസ് അധികാരികൾക്കും ഡി.ജി.പി നൽകിയിട്ടുണ്ട്. ഒരു പരാതിക്ക് നീതിതേടി ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ആര്യയുടെയും അനുരൂപയുടെയും ദുരിതകഥ പൊലീസിെൻറ ശ്രദ്ധയിൽപെട്ടത്. ഇതേതുടർന്നായിരുന്നു സഹോദരിമാരായ ഇരുവരുടെയും പഠനച്ചെലവും ജീവിതസുരക്ഷിതത്വവും ഏറ്റെടുക്കാൻ ജനമൈത്രി പൊലീസ് തീരുമാനിച്ചത്. ജനമൈത്രി പൊലീസിെൻറ രക്ഷാകർതൃത്വ പദ്ധതിക്ക് സഹകരണ വാഗ്ദാനം ചെയ്ത് സാമൂഹിക സാംസ്കാരിക രംഗത്തെ ഒട്ടനവധി സംഘടനകളും രംഗത്തുവരുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.