എകരൂല്‍: കഴിഞ്ഞദിവസം കലക്ടറുടെ നേതൃത്വത്തില്‍ എം.കെ. രാഘവന്‍ എം.പിയുടെയും ബാലുശ്ശേരി എം.എൽ.എ പുരുഷന്‍ കടലുണ്ടിയുടെയും സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാതെ ഉണ്ണികുളം കാപ്പിയില്‍ പ്രദേശത്ത് എത്തിയ ഗെയിൽ അധികൃതരെ നാട്ടുകാര്‍ വീണ്ടും തടഞ്ഞു. കനത്ത പൊലീസ് സംരക്ഷണത്തില്‍ മണ്ണുമാന്തിയന്ത്രവുമായി പൊലിയേടത്ത് പറമ്പില്‍ പ്രവൃത്തി പുനരാരംഭിക്കാനാണ് തൊഴിലാളികളുമായി ഗെയില്‍ അധികൃതര്‍ എത്തിയത്. എന്നാൽ, കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന വ്യവസ്ഥകള്‍ പാലിക്കാതെ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന കാര്യത്തില്‍ സ്ഥലമുടമകള്‍ വിട്ടുവീഴ്ചക്ക് തയാറായില്ല. തര്‍ക്കത്തിനൊടുവില്‍ അധികൃതര്‍ തിരിച്ചുപോവുകയായിരുന്നു. സ്ഥലമുടമകളുടെ ആശങ്ക പരിഹരിച്ച് പ്രവൃത്തി പുനരാരംഭിക്കാനായിരുന്നു നേരത്തെയുള്ള ധാരണ. എന്നാൽ, നേരത്തേ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലെ തീരുമാനങ്ങളെല്ലാം ലംഘിക്കുന്ന തരത്തിലായിരുന്നു ഗെയില്‍ അധികൃതരുടെ കടന്നുകയറ്റമെന്നാണ് സ്ഥലമുടമകളുടെ പരാതി. എല്ലാ വ്യവസ്ഥകളും കാറ്റില്‍പറത്തിയുള്ള ഏകപക്ഷീയ നടപടിയാണ് ഗെയില്‍ അധികൃതര്‍ തുടരുന്നതെന്ന് സ്ഥലമുടമകള്‍ പറഞ്ഞു. വ്യവസ്ഥകള്‍ ഇരകള്‍ക്കുവേണ്ടിയല്ലെന്നും ഗെയിലിന് സുഗമമായി പ്രവൃത്തി നടത്താനുള്ളതാക്കി മാറ്റുകയാണെന്നും സ്ഥലമുടമകള്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.