സ്തനാർബുദ ബോധവത്കരണ ക്യാമ്പ്

കൊയിലാണ്ടി: പ്രതീക്ഷ, ജീവനം ചാരിറ്റബ്ൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ കോഴിക്കോട് ചൂലൂരിലെ എം.വി.ആർ കാൻസർ സ​െൻറർ സ്തനാർബുദ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ അധ്യക്ഷത വഹിച്ചു. എം.വി.ആർ കാൻസർ സ​െൻററിലെ റേഡിയേഷൻ ഓങ്കോളജി വകുപ്പ് മേധാവി ദിനേശ് മാക്കുനി ബോധവത്കരണ സന്ദേശം നൽകി. അശോകൻ ആലപ്രത്ത്, വി.എ. റജുല, മെഹ്മൂദ് എന്നിവർ സംസാരിച്ചു. ചന്ദ്രശേഖരൻ സ്വാഗതവും വി.എം. അനൂപ് നന്ദിയും പറഞ്ഞു. സൗജന്യ സ്തനാർബുദ നിർണയവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.