കോഴിക്കോട്: കല്ലായിപ്പുഴ, കനോലി കനാൽ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട മാസ്റ്റർപ്ലാൻ ഒരുമാസത്തിനകം തയാറാക്കുമെന്ന് ജില്ല കലക്ടർ യു.വി. േജാസ് അറിയിച്ചു. നവീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ നടത്തിയ മെഗാ സർവേയുടെ റിപ്പോർട്ട് മേഖല നഗരാസൂത്രണ വിഭാഗം തലവൻ കെ.വി. അബ്ദുൽ മാലിക്കിൽനിന്ന് ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ലായി പുഴ വികസനത്തിനും സംരക്ഷണത്തിനും വിശദ സർവേ നടത്തി സർക്കാർ ഭൂമിയും സ്വകാര്യ ഭൂമിയും വേർതിരിച്ച് സർവേ കല്ലിട്ടിട്ടുണ്ട്. കനോലി, കല്ലായി എന്നിവയുടെ നവീകരണത്തിനായി ഭൗതികം, പാരിസ്ഥിതികം, സാമൂഹികം എന്നിങ്ങനെ മൂന്നുതരം സർവേയാണ് നടത്തിയത്. രണ്ടിേൻറയും തീരത്തായി 501 വീടുകളാണുള്ളത്. കൂടാതെ ഏഴ് ആശുപത്രികൾ, 54 മരവ്യവസായ യൂനിറ്റുകൾ ഉൾപ്പെടെ 97 വ്യവസായ സ്ഥാപനങ്ങൾ, 208 വാണിജ്യ സ്ഥാപനങ്ങൾ എന്നിങ്ങനെയാണുള്ളതായും സർവേയിൽ വ്യക്തമായിട്ടുണ്ട്. മാത്രമല്ല, ചെറുതും വലുതുമായ 174 മലിനജല ഒാടകൾ കനാലിലേക്കും പുഴയിലേക്കുമായി ഒഴുകുന്നുണ്ട്. ഇൗ വ്യവസായ, വാണിജ്യ സ്ഥാപനങ്ങളിൽനിന്നുള്ളവയാണ് ഇവയിലേറെയും. പുഴയുടെയും കനാലിെൻറയും സമീപങ്ങളിൽ താമസിക്കുന്ന 830 പേരിൽ നിന്നായി വികസനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരാഞ്ഞപ്പോൾ 90 ശതമാനം ആളുകളും പുതിയ പദ്ധതിയുമായി സഹകരിക്കാൻ തയാറാെണന്ന് അറിയിച്ചിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. മാലിന്യം ഒഴുക്കുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ആദ്യം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി സമയം അനുവദിക്കും. നിശ്ചിത സമയത്തിനകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ കർശന നടപടിയുമായി മുന്നോട്ടുപോകും. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നേരത്തേ റവന്യൂ വിഭാഗം സർവേ നടത്തിയിരുന്നു. ഇക്കാര്യത്തിലും കർശന നടപടി കൈക്കൊള്ളും. കല്ലായിപ്പുഴയുടെ തീരത്തടക്കം താമസിക്കുന്നവരുടെ കാര്യത്തിൽ പുനരധിവാസത്തിന് പദ്ധതി തയാറാക്കാൻ ശ്രമിക്കും. സ്ഥിര താമസക്കാരാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചശേഷമാണ് പദ്ധതി തയാറാക്കുക. മരവ്യവസായം ഉൾപ്പെടെ സംരക്ഷിക്കാനും സർക്കാർ നിർദേശമനുസരിച്ച് പദ്ധതി തയാറാക്കും. കനോലി കനാൽ 14 മീറ്റർ വീതിയിലാണ് വികസിപ്പിക്കുക. റോഡ് ഉൾപ്പെടെയുള്ള ചില ഭാഗങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത് പരിഗണിക്കും. ജലസേചന വകുപ്പുമായി ചേർന്നാണ് ഇക്കാര്യത്തിൽ നടപടികൾ ൈകക്കൊള്ളുക. ടൂറിസത്തിനുകൂടി ഉൗന്നൽ നൽകിക്കൊണ്ടാവും കല്ലായിപ്പുഴയുടെ വികസനം. കഴിവതും വീടുകൾ ഒഴിപ്പിക്കാതെയാണ് പദ്ധതി യാഥാർഥ്യമാക്കുകയെന്നും ഇത്തരത്തിലാവും മാസ്റ്റർ പ്ലാൻ തയാറാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജലസേചനവകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ അജിത്കുമാർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവയോൺമെൻറൽ എൻജിനീയർ എം.എസ്. ഷീബ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.