കടലുണ്ടി ടൂറിസം ഫെസ്​റ്റിന് തുടക്കം

കടലുണ്ടി: വാവുത്സവത്തോടനുബന്ധിച്ച് വിനോദ സഞ്ചാരികളെ സ്വാഗതംചെയ്ത് . ചൊവ്വാഴ്ച വൈകീട്ട് മണ്ണൂർ പ്രബോധിനിയിൽനിന്ന് സാംസ്കാരിക ഘോഷയാത്ര കടലുണ്ടിയിൽ സമാപിച്ചു. മത, രാഷ്ട്രീയ, - സാംസ്കാരിക നായകരും വിദ്യാർഥികളും പഞ്ചായത്ത് കായികസമിതി അത്ലറ്റുകളും പങ്കാളികളായി. തുടർന്ന് സാംസ്കാരിക സേമ്മളനം വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. നിഷ, ജില്ല പഞ്ചായത്ത് അംഗം ഭാനുമതി കക്കാട്ട്, ബ്ലോക്ക് അംഗങ്ങളായ ദിനേശ് ബാബു അത്തോളി, എൻ.കെ. ബിച്ചിക്കോയ, ടി.കെ. ശൈലജ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പിലാക്കാട്ട് ഷൺമുഖൻ, സി. രമേശൻ, സിന്ധു പ്രദീപ്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം ഒ. ഭക്തവത്സലൻ, വാർഡ് അംഗങ്ങളായ എം. ഷഹർബാൻ, അഡ്വ. പി.വി. മുഹമ്മദ് ഷാഹിദ്, കെ.ടി. ദിനചന്ദ്രൻ, പൊതുപ്രവർത്തകരായ ടി. രാധ ഗോപി, സി.പി. അളകേശൻ, സി.വി. ബാവ, മുരളി മുണ്ടേങ്ങാട്ട്, ഡെൽജിത്ത്, ടി. രാജൻ, സി. രാമദാസൻ മാസ്റ്റർ, സി. രാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.