കാർഷിക വികസനത്തിന് ജനകീയ കൂട്ടായ്മകൾ വേണം ^പാറക്കൽ അബ്​ദുല്ല എം.എൽ.എ

കാർഷിക വികസനത്തിന് ജനകീയ കൂട്ടായ്മകൾ വേണം -പാറക്കൽ അബ്ദുല്ല എം.എൽ.എ ആയഞ്ചേരി: കാർഷിക വികസനത്തിന് ജനകീയ കൂട്ടായ്മകൾ ആവശ്യമാണെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ പറഞ്ഞു. തറോപ്പൊയിൽ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടന്ന കർഷക കൂട്ടായ്മയും കർഷക ഗ്രൂപ്പുകൾക്കുള്ള പമ്പ്സെറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തരിശുകിടക്കുന്ന വയലുകൾ കൃഷിയോഗ്യമാക്കാനാവശ്യമായ പദ്ധതികൾ നടപ്പാക്കാൻ കർഷകരുടെ കൂട്ടായ്മകൾ ആവശ്യമാണ്. കഴിഞ്ഞവർഷം കുറെ കൃഷിഭൂമിയിൽ നെൽകൃഷി ഇറക്കാനായി. ഭിന്നതകൾ മറന്ന് എല്ലാവരും ഒന്നിച്ചതുകൊണ്ടാണ് ഇത് സാധ്യമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാടശേഖര സമിതി പ്രസിഡൻറ് കെ.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, രൂപ കേളോത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.വി. കുഞ്ഞിരാമൻ, എ.കെ. ഷാജി, കൃഷി ഓഫിസർ രേണുക, പാടശേഖര സമിതി സെക്രട്ടറി സി.എച്ച്. പദ്മനാഭൻ, കുനീമ്മൽ കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.