കൂലി ചോദിച്ച ഇതര സംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തിയെന്ന്

പേരാമ്പ്ര: ഫർണിച്ചർ നിർമിച്ചതി​െൻറ ബാക്കി കൂലി ചോദിച്ചതിന് ഇതര സംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തിയതായി പരാതി. ഉത്തർപ്രദേശ് സ്വദേശി ഷക്കീലിനെ കൂത്താളിയിൽ ഒരു സ്ഥാപനം നടത്തുന്ന വ്യക്തി ഹോംഗാർഡിനെ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പറയുന്നത്. ഇതു സംബന്ധിച്ച് തൊഴിലാളി പേരാമ്പ്ര പൊലീസിൽ പരാതി നൽകി. ഫർണിച്ചറുകൾ നിർമിച്ചതിന് 6200 രൂപയാണ് കൊടുക്കാനുണ്ടായിരുന്നത്. ഇതിൽ 4000 രൂപ കൊടുത്തിരുന്നു. ബാക്കി തുകക്ക് ചോദിച്ചപ്പോൾ പേരാമ്പ്ര ട്രാഫിക്ക് പൊലീസ് സ്റ്റേഷൻ സമീപത്തുനിന്ന് സുഹൃത്തായ ഹോം ഗാർഡിനെ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നത്രെ. പേരാമ്പ്രയിൽ ഹർത്താൽ പൂർണം പേരാമ്പ്ര: യു.ഡി.എഫ് ഹർത്താൽ പേരാമ്പ്ര മേഖലയിൽ പൂർണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞുകിടന്നപ്പോൾ സർക്കാർ ഓഫിസുകൾ കുറഞ്ഞ ഹാജർ നിലയോടെ പ്രവർത്തിച്ചു. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഓടി. ഉൾപ്രദേശങ്ങളിൽ കടകളും മറ്റും തുറന്ന് പ്രവർത്തിച്ചു. ഗണിതശാസ്ത്ര മേള ഇന്ന് വാളൂരിൽ പേരാമ്പ്ര: ഉപജില്ല ഗണിതശാസ്ത്ര മേള ചൊവ്വാഴ്ച വാളൂർ ഗവ. യു.പി സ്കൂളിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽനിന്നായി എണ്ണൂറോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.